അബ്ദുൽ മനാഫ് പൊന്നാനി അനുസ്മരണാർത്ഥം സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പൊന്നാനി : അകാലത്തിൽ വിട പറഞ്ഞ ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ സ്ഥാപക അംഗം അബ്ദുൽ മനാഫ് പൊന്നാനിയുടെ രണ്ടാം ഓർമ്മ ദിനത്തോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 2022 ജൂലൈ മാസത്തിൽ എറണാകുളം വെച്ച് നടന്ന അപകടത്തിലാണ് പൊന്നാനിയുടെ രക്തദാന ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രിയ സ്നേഹിതൻ അബ്ദുൽ മനാഫ് പൊന്നാനി വിട പറഞ്ഞത്. അബ്ദുൽ മനാഫ് പൊന്നാനി ചാരിറ്റബിൾ സൊസൈറ്റിയും ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി പൊന്നാനി മാതൃശിശു ആശുപത്രിക്ക് സമീപമുള്ള ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് പരിസരത്ത് വെച്ച് തൃശ്ശൂർ അമല ആശുപത്രി ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച രക്തശേഖരണ വാഹനത്തിൽ വെച്ചാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. നൂറിലധികം പേർ പങ്കെടുത്ത ക്യാമ്പിൽ 69 സുമനസ്സുകൾ രക്തദാനം നിർവഹിച്ചു. പൊന്നാനിയിലെ നിരവധി സുമനസ്സുകളാണ് ക്യാമ്പിൽ പങ്കെടുത്തത്. അബ്ദുൽ മനാഫ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ ജവാദ് കെ, ഫൈസൽ റഹ്മാൻ, അലി കെ, റഹ്മാൻ, സമീർ സി, മഷൂദ്, ഷമീർ എ, റസാഖ് എന്നിവരും ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന, ജില്ലാ, താലൂക്ക് എയ്ഞ്ചൽസ് വിംഗ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി. രക്തദാനം ചെയ്ത സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments