സി.പി.എമ്മിന് വഴിവിട്ടു നൽകി: പെരുമ്പടപ്പ് വില്ലേജ് ഓഫീസ് പൊളിച്ച അവശിഷ്ടങ്ങൾക്ക് മുകളിൽ യു.ഡി.വൈ.എഫ് കൊടിനാട്ടി
പെരുമ്പടപ്പ് വില്ലജ് ഓഫീസ് പൊളിച്ച അവശിഷ്ടങ്ങൾ പെരുമ്പടപ്പിൽ നിന്നും ചെറുവല്ലൂർ പോകുന്ന റോഡിൽ നിക്ഷേപിക്കുന്നതിനായി സി.പി.എം. ചെറുവല്ലൂർ ബ്രാഞ്ചിന് അധികൃതർ വഴിവിട്ടു നൽകിയെന്ന് ആരോപിച്ചു യു.ഡി.വൈ.എഫ് പ്രവർത്തകർ വില്ലേജ് പൊളിച്ച അവശിഷ്ടങ്ങൾക്ക് മുകളിൽ പാർട്ടികളുടെ കൊടിനാട്ടി. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെയും വാർഡ് അംഗത്തിന്റെയും നേതൃത്വത്തിൽ പൊതുജനങ്ങളുടെ നികുതി ഉപയോഗിച്ചു നിർമിച്ച ഓഫീസ് അവശിഷ്ടങ്ങൾ പാർട്ടിയുടേതെന്ന പേരിൽ ബണ്ടിൽ മണ്ണിടുകയും അത് സമൂഹമാധ്യമങ്ങളിൽ പാർട്ടി വൽകരിച്ചു ന്യൂസ് കൊടുക്കുകയും ചെയ്യുന്ന നടപടിയുമായി അധികൃതരുടെ ഒത്താശയോടെ ഇനിയും മുന്നോട്ട് പോയാൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് യു.ഡി.വൈ.എഫ്. നേതാക്കൾ പറഞ്ഞു. സംഭവത്തിൽ പെരുമ്പടപ്പ് പോലീസിൽ പരാതി. കൊടിനാട്ടൽ പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിൽഷാദ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സലീം ഗ്ലോബ്, പെരുമ്പടപ്പ് വില്ലേജ് ജനകീയ സമിതി അംഗം കെ.പി. റാസിൽ, ബൂത്ത് പ്രസിഡന്റ് ഉമ്മർ ആലുങ്ങൽ, അൻസാർ മനാഫ് പാലപ്പെട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments