യൂനസിനെ അനുസ്‌മരിച്ചു തണ്ണിത്തുറഗ്രാമം
നാടിനെ സങ്കടക്കടലിലാക്കി വിടപറഞ്ഞുപോയ വെളിയങ്കോട് മുക്രിയകത്ത് യൂസഫിന്റെ മകൻ യൂനസിനെ അനുസ്‌മരിച്ചു. വെളിയങ്കോട് തണ്ണിത്തുറയിൽ നടന്ന യൂനസ് അനുസ്‌മരണയോഗം സി.പി.എം. നേതാവ് ടി.എം. സിദ്ദീഖ് ഉദ്‌ഘാടനം ചെയ്‌തു. ചുരുങ്ങിയനാളുകൊണ്ട് പുതുതലമുറയ്ക്ക് മാതൃകയാക്കുവാൻ കഴിയുന്ന സന്ദേശം കൈമാറിയാണ് യൂനസ് യാത്രായതെന്ന് സിദ്ദീഖ് പറഞ്ഞു. ബബിത നൗഫൽ അധ്യക്ഷത വഹിച്ചു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗം താഹിർ തണ്ണിത്തുറക്കൽ, മുസ്‌ലിം ലീഗ് പ്രതിനിധി ടി.എ. മജീദ്, ഫാറൂഖ് വെളിയങ്കോട്, നാസർ പൊറ്റാടി, ലിനീഷ് കല്ലാട്ട്, വി.എം. റാഫി, ഉസ്‌മാൻറെഡ് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments