കനത്ത മഴ : എരമംഗലത്ത് വീടിനകത്തേക്ക് വെള്ളം കയറി.
വെളിയംകോട് പഞ്ചായത്തിൽ ഒൻപതാം വാർഡിൽ എരമംഗലം പുളിക്കത്ര കാവിന് സമീപം പുതിയാട്ട് കുഞ്ഞൻ്റെ വീട്ടിനകത്തേക്കാണ് ഇന്നലെ രാത്രിയിൽ ചെയ്ത കനത്ത മഴയിൽ വെള്ളം കയറിയത്. സമീപത്തെ കാനയിലേക്കുള്ള വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തിയതാണ് പ്രദേശത്തെ വെള്ളക്കെട്ടിന് കാരണമായതെന്ന് ആരോപണമുണ്ട്. എരമംഗലം എ എൽ പി സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും വെള്ളക്കെട്ട് ഭീഷണിയാകുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് അടിയന്തിര നടപടികൾ കൈകൊള്ളണമെന്ന് പ്രദേശത്തുകാർ ആവശ്യപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments