എടപ്പാൾ പെരുമ്പറമ്പ് മേഖലകളിൽ ഭീതി പരത്തിയ മോഷ്ടാവിനെ പൊന്നാനി പോലിസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
പോല്പാക്കര, പെരുമ്പറമ്പ് മേഖലകളിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിച്ച പ്രതിയെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെരുമ്പറമ്പ് സ്കൂളിന് അടുത്ത ഉള്ള അധ്യാപകൻ്റെ വീട്ടിൽ നിന്നും നാലര പവൻ സ്വർണവും ആറന്മുള കണ്ണാടിയും വിദേശ കറൻസികളും മറ്റും മോഷണം നടത്തുകയും പരിസരത്തെ ആളില്ലാത്ത നിരവധി വീടുകളിൽ വാതിൽ തകർത്ത് മോഷണത്തിന് ശ്രമിക്കുകയും ചെയ്ത തമിഴ്നാട് പാപനാശം സ്വദേശി കണ്ണൻ എന്ന ബാലകൃഷ്ണനെ ആണ് പോലിസ് പിടികൂടിയത്. മോഷണ ശ്രമത്തിനിടെ ഉപേക്ഷിച്ച് പോയ സൈക്കിളും വസ്ത്രങ്ങളിൽ നിന്നും മോഷണം നടന്ന വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും ഉള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച സൂചനകൾ ചേർത്ത് വെച്ച് ഇടപ്പാളിലെയും പെരുമ്പറമ്പ് പോല്പകര പരിസര പ്രദേശങ്ങളിലെയും രാത്രി, പകൽ സമയങ്ങളിലെ ദൃശ്യങ്ങൾ ദിവസങ്ങളോളം വിവിധ സ്ഥലങ്ങളിൽ നിന്നും പരിശോധിച്ച് പ്രതിയുടെ എന്ന് സംശയിക്കുന്ന പകൽ സമയത്തുള്ള ചിത്രം പൊന്നാനി സ്റ്റേഷനിലെ എ എസ്ഐ പ്രവീൺ കുമാർ SCPO നാസർ CPO പ്രശാന്ത് എന്നിവർ ചേർന്ന് കണ്ടെത്തുകയും സമൂഹ മാധ്യമങ്ങളിൽ കൂടി ആളെ തിരിച്ചറിയുന്നതിനും പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നതിനും ആയി നൽകുകയും ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെ പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിൽ പലയിടത്തായി കഴിഞ്ഞ ദിവസങ്ങളിൽ അമ്പലങ്ങളിലും വീടുകളിലും മോഷണം നടത്തിയ ഈ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ഫോട്ടോ കണ്ട് എരമംഗലത്ത് വെച്ച് നാട്ടുകാർ തിരിച്ചറിഞ്ഞ് പോലിസിനെ അറിയിച്ചതിൽ പെരുമ്പടപ്പ് പോലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. എടപ്പാൾ മേഖലയിലെ മോഷണങ്ങൾ നടത്തിയ സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.മോഷണം നടത്തിയ സ്വർണം കൊയിലാണ്ടിയിൽ ഒരു ജ്വല്ലറിയിൽ വിൽപന നടത്തിയതായും പ്രതി പറഞ്ഞു. പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു .തമിഴ്നാട് പാപനാശത്ത് കൃഷി പണി ചെയ്യുന്ന ബാലകൃഷ്ണൻ എന്ന കണ്ണൻ വർഷങ്ങൾക്ക് മുമ്പ് കോഴിക്കോടും പൊന്നാനിയിലും കൂലി പണി ചെയ്തു താമസിച്ച് വന്നിരുന്നു ഈ കാലയളവിൽ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ കളവ് കേസിൽ അറസ്റ്റിൽ ആയി ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.കളവ് നടത്തുന്നതിനായി ബസ്സിൽ കേരളത്തിൽ എത്തി ഏതെങ്കിലും വീടുകളിൽ നിന്നും സൈക്കിൾ മോഷ്ടിച്ച് പകൽ സമയത്ത് സൈക്കിളിൽ സഞ്ചരിച്ച് ആളില്ലാത്ത വീടുകൾ നോക്കി വെച്ച് തുടർച്ചയായ ദിവസങ്ങളിൽ രാത്രി. ആളില്ലാത്ത വീടുകൾ കുത്തി തുറന്ന് മോഷണം നടത്തി സ്വർണം കോഴിക്കോട് വിൽപന നടത്തി തിരിച്ച് തമിഴ്നാട്ടിലേക്ക് പോകുന്നതായിരുന്നു ഇയാളുടെ രീതി.. .തിരൂർ ഡിവൈഎസ്പി പി പി ഷംസിൻ്റെ നേതൃത്വത്തിൽ പൊന്നാനി ഇൻസ്പെക്ടർ സുജിത്കുമാർ, എസ്ഐ മരായ അനുരാജ്,അരുൺ, സുരേഷ് കുമാർ , എ എസ് ഐ പ്രവീൺ കുമാർ,SCPO നാസർ, CPO പ്രശാന്ത് ,പെരുമ്പടപ്പ് സ്റ്റേഷനിലെ CPO വിഷ്ണു നാരായണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്..പ്രതി മോഷണത്തിന് സഞ്ചരിച്ചിരുന്ന സൈക്കിൾ ഉടമയായ വിദ്യാർത്ഥിയെ കണ്ടെത്തി പോലീസ് തിരിച്ച് നൽകും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments