പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്‌പെക്‌ട്രം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിനെ ജില്ലയിലെ മാതൃകാ സ്‌പെഷ്യൽ സ്‌കൂളായി ഉയർത്താൻ പദ്ധതിയൊരുങ്ങുന്നു
ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വിവിധ തൊഴിൽ പരിശീലനവും നൽകുന്ന ജില്ലയിലെത്തന്നെ മാതൃകാ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്‌പെക്‌ട്രം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിനെ ഉയർത്തുന്നതിനായി പദ്ധതിയൊരുങ്ങുന്നു. രാജ്യസഭാ അംഗം പി.പി. സുനീർ എം.പി. ആദ്യമായ് അനുവദിക്കുന്ന പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌പെക്‌ട്രം ബഡ്‌സ് സ്‌പെഷ്യൽ മാറഞ്ചേരി പഞ്ചായത്തിലെ പരിച്ചകത്താണ് പ്രവർത്തിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടവും സ്ഥലവും പദ്ധതിക്ക് യോഗ്യമല്ലാത്തതിനാൽ പുതിയ സ്ഥലം കണ്ടെത്തിയായിരിക്കും ഭിന്നശേഷി വിദ്യാർഥികളുടെ മാനസിക, ശാരീരിക ഉല്ലാസങ്ങളോടുകൂടിയുള്ള പഠനരീതിയും തൊഴിൽ പരിശീലനവും ലഭ്യമാക്കുന്ന മാതൃക പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ചു ഓഗസ്റ്റിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, സന്നദ്ധപ്രവർത്തകർ, രാഷ്‌ട്രീയ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ യോഗം ചേരും. തുടർന്ന് സമഗ്രമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കും. പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും എം.പി. ഫണ്ടിൽനിന്ന് അനുവദിക്കാനാവുമെങ്കിൽ അനുവദിക്കും. ആവശ്യമെങ്കിൽ മറ്റു ജനപ്രതിനിധികൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവരുടെയും സഹകരണം തേടിയും പദ്ധതി നടപ്പാക്കും. ഏറ്റവും പ്രാധാന്യം നൽകേണ്ടതും മാതൃകയുമായ പദ്ധതിയാണിതെന്ന് പി.പി. സുനീർ എം.പിയും, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധുവും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments