സീ ഫോർ കേക്സ് അഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു
പുന്നയൂർക്കുളം: അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സീ ഫോർ കേക്സ് പ്ലസ്ടു വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന് തെരെഞ്ഞെടുത്തവർക്ക് വ്യത്യസ്തമായ കേക്കുകൾ സമ്മാനിച്ചു. ചടങ്ങ് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജാസ്മിൻ ഷഹീർ ഉത്ഘാടനം നിർവഹിച്ചു. എഴുത്തുകാരിയും കവയിത്രിയുമായ ദേവൂട്ടി ഗുരുവായൂർ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ വിദ്യാഭ്യാസ പരിശീലകൻ റംഷാദ് സൈബർമീഡിയ മുഖ്യപ്രഭാഷണം നിർവഹിച്ചു. സീഫോർ കേക്സ് ഡയറക്ടർ ഷബ്‌ന ഹകീം സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹകീം ചന്ദനത് നന്ദി പ്രകാശിപ്പിച്ചു.
പരിപാടിയിൽ സാംസ്‌കാരിക സാമൂഹിക വിദ്യഭ്യാസ രംഗത്തെ നിരവധിപേർ പങ്കെടുത്തു. ത്രിശൂർ ഹോം ബേക്കയ്സ് കൂട്ടായ്മ പ്രസിഡന്റ് ഷെജീർ ആശംസകൾ അറിയിച്ചു. ഹോം ബാക്കേഴ്സ് മെമ്പർമാരായ ഫരീദ, ഷജീന,റഷീദ,സാബി എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരം സമർപ്പിച്ചു. അർഷിദ, അഞ്ചിത, മോനിഷ എന്നിവർ വിദ്യാർത്ഥികൾക്ക് പതക്കവും അഭിനന്ദനപത്രവും നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments