Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കർക്കിടത്തിൽ ദശപുഷ്പ പ്രദർശനവും പത്തിലക്കറിയുമായി വെള്ളിരി ജി.എൽ.പി.സ്ക്കൂൾ

കർക്കിടത്തിൽ ദശപുഷ്പ പ്രദർശനവും പത്തിലക്കറിയുമായി വെള്ളിരി ജി.എൽ.പി.സ്ക്കൂൾ

പൊന്നാനി : ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തുന്നതിനും ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായി കർക്കിടത്തിൽ ദശപുഷ്പ പ്രദർശനവും പത്തിലക്കറിയുമായി വെള്ളീരി ജി.ൽ. പി . സ്കൂൾ. മുക്കുറ്റി, കറുക, തിരുതാളി, ഉഴിഞ്ഞ, ചെറൂള, കഞ്ഞുണ്ണി, നിലപ്പന, കൃഷ്ണക്രാന്തി, മുയൽച്ചെവിയൻ, പൂവാം കുറുന്നില എന്നീ ദശപുഷ്പങ്ങളുടെ പ്രദർശനവും നടലും മത്തനില,കുമ്പളയില,പച്ചച്ചീര, ചുവന്നചീര, സാമ്പാർചീര, തകര, കോവയ്ക്കയില,പയറില, തഴുതാമ, താള് തുടങ്ങിയ ഇലകളുടെ പ്രദർശനവും പത്തിലത്തോരനും തയ്യാറാക്കി. പ്രധാനാധ്യാപകനായ ശ്രീ. മുഹമ്മദ് അഷ്റഫ് അധ്യക്ഷതവഹിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് മുൻഹെഡ്മിസ്ട്രസ്സ് ആയ ശ്രീമതി സുധ.p ആണ്. സ്റ്റാഫ് സെക്രട്ടറിയായ ശ്രീമതി ഷീജ ലോറൻസ് സ്വാഗതവും ശ്രീമതി സവിത പോൾ നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 



Post a Comment

0 Comments