Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തുകയും അധികൃതരെ അറിയിക്കുകയും ചെയ്ത ഇബ്രാഹിം നാസിമിന് അനുമോദനം


പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തുകയും അധികൃതരെ അറിയിക്കുകയും ചെയ്ത ഇബ്രാഹിം നാസിമിന് അനുമോദനം

പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തുകയും ഗ്രാമപഞ്ചായത്ത് അധികൃതരെ യഥാസമയം അറിയിച്ച് അവര്‍ക്കെതിരെ 2016 ലെ മാലിന്യപരിപാലന ചട്ട പ്രകാരമുള്ള തുടര്‍ നടപടികള്‍ എടുപ്പിക്കുന്നതിനുള്ള വിവേകം കാണിച്ച വടക്കേകാട് ഗ്രാമപഞ്ചായത്തിലെ ആറ്റുപുറം സെന്റ് ആന്റണീസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പാതിയിറക്കല്‍ നിഷാദിന്റെ മകന്‍ ഇബ്രാഹിം നാസിമിന്റെ മാതൃകാപരമായ സാമൂഹ്യപ്രതിബദ്ധത പ്രവര്‍ത്തനത്തെ സംസ്ഥാന ഹരിത കേരള മിഷനും പുന്നയൂര്‍ ഗ്രാമപഞ്ചായത്തും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് അനുമോദിച്ചു. ആറ്റുപുറം സെന്റ് ആന്റണീസ് സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങ് ഗുരുവായൂര്‍ നിയോജകമണ്ഡലം എംഎല്‍എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

വിദ്യാര്‍ത്ഥി സമൂഹം ഒന്നാകെ ഹരിത അംബാസഡര്‍മാരായി മാറണം. പൊതുസ്ഥലങ്ങളിലായാലും, സ്വകാര്യ ഇടങ്ങളിലായാലും ഏതുതരം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും കത്തിക്കുന്നതും ഭാവി തലമുറയോടു കാണിക്കുന്ന നീതികേടാണെന്നും മണ്ണും, ജലവും, വായുവും മാലിന്യമുക്തമായി കാത്തു സൂക്ഷിക്കാന്‍ ഓരോ പൗരനും ബാധ്യസ്ഥനാണെന്നും ഉദ്ഘാടനപ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന നമ്മുടെ നാട്ടിലാണ് ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മാലിന്യം നിക്ഷേപം നടത്തിയ സ്ഥാപനത്തില്‍ നിന്ന് 50000 രൂപ പിഴ ഈടാക്കിയ പഞ്ചായത്ത് അധികൃതരുടെ നടപടി എല്ലാ നിയമ ലംഘനങ്ങള്‍ക്കും ഒരു താക്കീതായിരിക്കണമെന്നും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കരുതെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. 

ചടങ്ങില്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. ദിദിക അനുമോദന പത്രം, ട്രോഫി, സമ്മാനങ്ങള്‍ എന്നിവ നല്‍കി അനുമോദിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ദുര്‍ഗ്ഗാദാസ് സംസാരിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഷിത മുഖ്യാതിഥിയായിരുന്നു.

പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിശ്വനാഥന്‍ മാസ്റ്റര്‍, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീധരന്‍ മാക്കാലിക്കല്‍, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, പുന്നയൂര്‍ വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍, പുന്നയൂര്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ വിജയന്‍, പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സലീന നാസര്‍, ബിപിസി എസ്എസ്‌കെ ചാവക്കാട് പി.എസ് ഷൈജു, സ്‌കൂള്‍ മാനേജര്‍ ഫാ. ഡെന്നീസ് മാറോക്കി, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.എസ് ഷനില്‍, പിടിഎ പ്രസിഡണ്ട് ദിനേശ് ജി. നായര്‍, പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍.വി ഷീജ, ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി എസ് പ്രധാന അധ്യാപകന്‍ എ.ഡി സാജു തുടങ്ങിയവര്‍ സംസാരിച്ചു.


ജില്ലാ ശുചിത്വ മിഷൻ അനുമോദിച്ചു

ബയോമെഡിക്കൽ മാലിന്യം പൊതുസ്ഥലത്തു വലിച്ചെറിഞ്ഞവരെ കണ്ടെത്താൻ സഹായിച്ച സെന്റ് ആന്റണിസ് എൽ പി സ്കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ഇബ്രാഹിം നാസിമിനെ ജില്ലാ ശുചിത്വ മിഷൻ അനുമോദിച്ചു. സ്കൂൾ അസംബ്ലിയിൽ ചേർന്ന ചടങ്ങിൽ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്‌ മെമെന്റോയും ജില്ലാ മിഷൻ ജീവനക്കാരുടെ സ്നേഹ സമ്മാനമായി 2500/- രൂപ ക്യാഷ് പ്രൈസും നൽകി. പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, സ്കൂൾ ഹെഡ് മാസ്റ്റർ സജു, പി ടി എ പ്രസിഡന്റ്‌ ദിനേഷ് നായർ, ബ്ലോക്ക്‌ റിസോഴ്സ് പേഴ്സൺ നിവേദിത രമേഷ് എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments