പൊന്നാനി നഗരസഭാ കൗൺസിലർ അജീന ജബ്ബാറിന്റെ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി
പൊന്നാനി മുനിസിപ്പാലിറ്റി 49 വാർഡിൽ അരയച്ഛന്റെ കത്ത് ഹനീഫ എന്നുവരിയുടെ വീടിനു മുകളിലേക്ക് എപ്പോൾ വേണമെങ്കിലും നിലം പതിക്കാനായി നിൽക്കുന്നതും മറ്റു വീടുകളിലേക്ക് വലിയ അപകട ഭീഷണിയായി നിൽക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള വലിയ ആൽ മരം മുറിച്ചു മാറ്റുന്നതിന് പലരുമായി ബന്ധപ്പെട്ടു എങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല. ശക്തമായ കാറ്റിലും മഴയിലും മരത്തിൻറെ ചില്ലകൾ ഓരോന്ന് പൊട്ടിവീഴുന്ന സാഹചര്യം ഉണ്ടായതിനാൽ ചെറിയ കുട്ടികളടങ്ങുന്ന കുടുംബം വലിയ ഭീതിയിലാണ് ഈ വീട്ടിൽ താമസിച്ചു കൊണ്ടിരുന്നത് വീട് തന്നെ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയവും നിലനിൽക്കുന്ന സാഹചര്യത്തിൽ വാർഡ് കൗൺസിലർ അജിന ജബ്ബാറിനെ വിവരങ്ങൾ അറിയിക്കുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ തർക്കം നിലനിൽക്കുന്നതിനാൽ വലിയ അപകട ഭീഷണി ഉയർത്തിയ മരം മുറിച്ചു മാറ്റാൻ കഴിയാത്ത സാഹചര്യമായിരുന്നു. എന്നാൽ കൗൺസിലറുടെ നേതൃത്വത്തിൽ ഇരുകൂട്ടരുമായി ചർച്ച നടത്തുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഉടമയായ സിദ്ദീഖ് എന്നിവർ മരം മുറിച്ച് മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ച് മരം മുറിച്ചു മാറ്റുകയും ആണ് ഉണ്ടായത്. വിഷയത്തിൽ വാർഡ് കൗൺസിലർ അജീന ജബ്ബാർ കൃത്യമായ ഇടപെടൽ നടത്തിയത് കൊണ്ട് കുടുംബത്തെ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷിക്കുകയും കുടുംബത്തിന്ന് വലിയ ആശ്വാസമാവുകയും ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments