പുറങ്ങിൽ സംസ്ഥാനപാതയോരത്തെ വീട്ടിൽ വെള്ളം കയറി
മാറഞ്ചേരി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ ഗുരുവായൂർ പൊന്നാനി സംസ്ഥാനപാതയോരത്തെ കൈപ്പറമ്പ് കളത്തിൽ അബ്ദുള്ളക്കുട്ടിയുടെ വീട്ടിലാണ് വെള്ളം കയറിയത് കഴിഞ്ഞ ദിവസങ്ങളായി നിലനിൽക്കുന്ന ശക്തമായ മഴയിൽ വിവിധ ഇടങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് അബ്ദുള്ളക്കുട്ടിയുടെ വീടിനു ചുറ്റും നിലകൊണ്ടത് വീടിനു ചുറ്റും വീടിനകത്തേക്ക് വെള്ളം എത്തിയതോടെ അബ്ദുള്ളക്കുട്ടിയുടെ കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു
ശക്തമായ മഴ തുടരുന്നതും നിലവിലെ വെള്ളത്തിന് ഒഴുകി പോകാൻ സാഹചര്യം ഇല്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു വെള്ളം ഒഴുക്കി വിടുന്നതിന് അധികാരികൾ അടിയന്തര നടപടിയെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments