പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ഉദ്ഘാടനം നടത്തി
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ബഹു: പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസി ഡണ്ട് ശ്രീമതി ബിനീഷ മുസ്തഫ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ശ്രീ.പി.നിസാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈ സ്പ്രസിഡണ്ട് ശ്രീമതി സൗദാമിനി , ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സൗദ അബ്ദുള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. നിഷാദത്ത്, വാർഡ് മെമ്പർമാരായ ശ്രീ. അബൂബക്കർ, ശ്രീ സക്കറിയ, ശ്രീമതി നിഷ, കാർഷികവികസന സമിതി അംഗങ്ങൾ . കൃഷി ഉദ്യോഗസ്ഥരായ ശ്രീ എം. ബാലകൃഷ്ണൻ, ശ്രീമതി മാനസി , പാടശേഖരസമിതി ഭാരവാഹികൾ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി സുലൈഖ തുടങ്ങിയവർ പങ്കെടുത്തു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ വിനയൻ പദ്ധതി വിശദീകരണം നടത്തി, കൃഷി ഓഫീസർ കുമാരി ചിപ്പി സ്വാഗതവും , അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീമതി എം. വിജയശ്രീ നന്ദിയും പറഞ്ഞു.
തെങ്ങിൻ തൈകൾ ,പച്ചക്കറികളുടെയും ,ടിഷ്യൂ കൾചർ - നേന്ത്രവാഴകളുടേയും തൈകൾ, ഫലവൃക്ഷങ്ങളുടെയും , അലങ്കാര ചെടികളുടെയും വിത്തുകളും തൈകളും ചന്തയിൽ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. രാവിലെ 11 ന് ആരംഭിച്ച ചന്തയിൽ പഞ്ചായത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നൂറിലധികം കർഷകർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments