പി.പി. സുനീർ എം.പിയ്ക്ക് ജന്മനാടിന്റെ ആദരം
അപരന്റെ കാര്യങ്ങൾ സ്വന്തംകാര്യമായി കണ്ടുപരിഹാരം കാണുന്ന നല്ലൊരു മാതൃകാ കമ്യൂണിസ്റ്റാണ് പി.പി. സുനീറെന്ന് - ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ
അപരനോട് സ്‌നേഹാന്വേഷണം നടത്തി മറ്റുള്ളവരുടെ വേദനകളെയും പ്രശ്‌നങ്ങളെയും മനസിലാക്കി സ്വന്തംകാര്യമായി കണ്ടുപരിഹാരം കാണുന്ന നല്ലൊരു മാതൃകാ കമ്യൂണിസ്റ്റാണ് പി.പി. സുനീറെന്ന് കേരളാ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. രാജ്യസഭാ അംഗമായി തിരഞ്ഞെടുത്ത പി.പി. സുനീർ എം.പിയ്ക്ക് മാറഞ്ചേരി പൗരാവലിയുടെ നേതൃത്വത്തിൽ ജന്മനാടിന്റെ ആദരം മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്‌പീക്കർ. കൊളാടി ഗോവിന്ദൻകുട്ടി, പി.പി. ബീരാൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കളെ കണ്ടുംകേട്ടും പഠിച്ച നല്ലൊരു വിപ്ലവകാരിയും സാമൂഹിക, സാംസ്‌കാരിക മേഖലയിലും ശ്രദ്ധേയമായ ഇടപടൽ നടത്തുന്ന വ്യക്തികൂടിയാണ് പി.പി. സുനീറെന്നും അദ്ദേഹം പറഞ്ഞു. എം. വിജയൻ അധ്യക്ഷത വഹിച്ചു. മാറഞ്ചേരി പൗരാവലിയുടെ അനുമോദനം പി. നന്ദകുമാർ എം.എൽ.എ. നൽകി. ഉപഹാരം പൗരാവലി ചെയർമാൻ എം. വിജയനും കൺവീനർ വി.വി. സുരേഷും ചേർന്നു പി.പി. സുനീർ എം.പിയ്ക്ക് നൽകി. രാജീവ്‌ജി കൾച്ചർ ഫോറം മാറഞ്ചേരി, റെഡ് സ്റ്റാർ പരിച്ചകം, പ്രവാസി ചർച്ചവേദി, പി.സി.ഡബ്ല്യു.എഫ്. മാറഞ്ചേരി ഘടകം, മൈത്രി മാറഞ്ചേരി, ഹരിയാലി ഫൗണ്ടേഷൻ, പ്രവാസി കൂട്ടായ്‌മ നാലകം എന്നിവരും എം.പി.യ്ക്ക് ഉപഹാരം കൈമാറി. കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, വൈസ് പ്രസിഡന്റ് ടി.വി. അബ്‌ദുൽഅസീസ്, ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ, പഞ്ചായത്തംഗം ഷിജിൽ മുക്കാല, പി.കെ. കൃഷ്‌ണദാസ്, എ.കെ.ആലി, എ.പി. വാസു, കെ.വി. റഫീഖ്, ഇ. അബ്‌ദുൽനാസർ, വി.കെ. നജ്‌മുദ്ദീൻ, ഇസ്‌മായിൽ വടമുക്ക്, അഷ്‌റഫ് തരോത്തേൽ, സി. പ്രസാദ്, പി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments