ഉമ്മൻചാണ്ടി അനുസ്മരണം നടത്തി.
മാറഞ്ചേരി : മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ മാറഞ്ചേരി സെന്ററിൽ മാറഞ്ചേരി സെന്റർ കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണം പുഷ്പാർച്ചന നടത്തി dcc മെമ്പർ A. K. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പ്രൊഫ:ചന്ദ്രഹാസൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ, നസീർമാസ്റ്റർ, അബ്ദുൽവഹാബ് ഉള്ളതേൽ,ബി. പി. റഷീദ്,കാദർ ഏനു,ഫൈസൽ കാങ്ങിലയിൽ,രമേശ് അമ്പാരത്, ബക്കർ പനമ്പാട് വെസ്റ്റ്,അബ്ദു. M. പി, സൈനുദ്ധീൻ താമലശ്ശേരി,ലത്തീഫ് ആന്തൂരയിൽ എന്നിവർ നേതൃത്വം നൽകി
പെരുമ്പടപ്പ് : പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ .ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം നടത്തി.അനുസ്മരണ സമ്മേളനം KPCC മെമ്പർ അഡ്വ.എ.എം. രോഹിത്ത് ഉദ്ഘാടനം നടത്തി. മണ്ഡലം പ്രസിഡണ്ട് വി.കെ.അനസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.വത്സലകുമാർ, സഗീർ നാക്കോലക്കൽ, മജീദ് പാണക്കാട്, അസീസ് പി .വി, റാസിൽ കെ.പി ദിൻഷാദ്, ഷംസുദ്ദീൻ കെ.എ എന്നിവർ പ്രസംഗിച്ചു.
പൊന്നാനി:ഈഴുവത്തിരുത്തി കുമ്പളത്ത് പടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണം പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പവിത്രകുമാർ ഉദ്ഘാടനം ചെയ്തു.കെ അബ്ദുൽഅസീസ് അധ്യക്ഷത വഹിച്ചു. പി ശശിധരൻ, ഇ രാധാകൃഷ്ണൻ, യു ജലീൽ, പി ഗഫൂർ, കെ ജമാൽ, ഇ പി ശരവണൻ, കെ സനീഷ്, പി പപ്പൻ, കെ പി മനോജ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
പുന്നയൂർക്കുളം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അണ്ടത്തോട് മേഖല കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ സംയുക്ത ആഭ്യമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടി ഡിസിസി സെക്രട്ടറി എ.എം. അലാവുദ്ധീൻ ഉദ്‌ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് എൻ.ആർ. ഗഫൂർ അനുസ്മരണ പ്രഭാഷണം നടത്തി.
പരീത്, സുഹൈൽ അബ്ദുള്ള, മുഹമ്മദാലി, ആമീൻ തുടങ്ങിയവർ സംസാരിച്ചു. ബൂത്ത് പ്രസിഡന്റുമാരായ അബുതാഹിർ, ഇസ്ഹാഖ് ചാലിൽ, അമീൻ, യദുകൃഷ്ണൻ, മറ്റു നേതാക്കളായ കെബീർ തെങ്ങിൽ, പ്രിയേഷ് അയ്യരകത്ത്, ഹംസു ചോലയിൽ, കരീം, മൊയ്‌തീൻ അസ്സൻപുരക്കൽ, റാഫി, ഷറഫുദ്ധീൻ, നാസർ, ബീരാവുണ്ണി, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അലി പുതുപറമ്പിൽ, ഫിറോസ് മുക്രിയകത്ത്, ഷമീം, വഹീദ്, ഷഹീൽ, ആഷിഫ് തുടങ്ങിയവർ സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments