പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി Team ERM അനുമോദന സദസ്സ്
എരമംഗലത്തെ സാംസ്കാരിക കൂട്ടായ്മ ടീം ഇ.ആർ.എം. ഇരു വൃക്കകളും തകരാറിലായ രോഗിയുടെ ചികിൽസാർത്ഥം നടത്തിയ ന്യൂസ് പേപ്പർ ചലഞ്ചിനോട് സഹകരിച്ച് പ്രദേശത്തെ വീടുകളിൽ നിന്നും ദിനപത്രം ശേഖരിച്ച് പങ്കാളികളായ വന്നേരി ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളെ അനുമോദിച്ചു. സൈബർ മീഡിയ എഡുക്കേഷൻ അക്കാഡമിയിലെ ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും കൈമാറി. ചടങ്ങ് വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉൽഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാംൻസിംഗ് കമ്മറ്റി ചെയർമാൻ സെയ്തു പുഴക്കര മുഖ്യ അതിഥിയായി. അസോസിയേറ്റ് എൻ സി സി ഓഫീസർ ലെഫ്റ്റനന്റ് ഡോ. തൌഫീഖ് റഹ്മാൻ ഉപഹാര സമർപ്പണം നടത്തി. മുൻ കായിക അധ്യാപകൻ ഡെന്നിസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വന്നേരി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൾ സന്ധ്യ ടിച്ചർ അതിഥികളെ ആദരിച്ചു. ചികിൽസാ കൂട്ടായ്മക്ക് നേതൃത്വം നൽകിയ സുരേഷ് പാട്ടത്തിൽ , മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയംകോട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രഗിലേഷ് ശോഭ ആമുഖഭാഷണം നടത്തി. ജിഷാദ് ഒലിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ റംഷാദ് സൈബർ മീഡിയ അധ്യക്ഷനായി. മനോജ് കോനശേരി, സുരേഷ് പൂങ്ങാടൻ, അൻവർ കെ.വി, ഷറഫുദ്ധീൻ, റഫീഖ് പുഴക്കര , റിനീഷ് തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. അംബിക ചേംബാല നന്ദി പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments