Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വയനാടിന്റെ വീണ്ടെടുപ്പിനായി 1 ലക്ഷം രൂപ നൽകി പെരുമ്പടപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് ബിനീഷ മുസ്തഫ

വയനാടിന്റെ വീണ്ടെടുപ്പിനായി 1 ലക്ഷം രൂപ നൽകി പെരുമ്പടപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് ബിനീഷ മുസ്തഫ 

ഉരുൾപൊട്ടലിൽ എല്ലാം തകർന്നുപോയ വയനാടിന്റെ വീണ്ടെടുപ്പിനായി ഒരു ലക്ഷം രൂപ സംഭാവന നൽകി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ലഭിക്കുന്ന 8 മാസത്തെ ഓണറേറിയത്തിന്റെ തുകയായ ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബിനീഷ മുസ്തഫ നൽകിയത്. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നന്മനിറഞ്ഞ ഈ പ്രവർത്തനത്തിന് ആശംസകൾ പിന്തുണയും ഏറിവരുന്നു. ഇതിനെ ചുവട് വെച്ച് വരും ദിവസങ്ങളിൽ പെരുമ്പടപ്പ് പഞ്ചായത്തിലെ മറ്റു ജനപ്രതിനിധികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ ഒരുങ്ങുകയാണ്.





🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 



Post a Comment

0 Comments