വയനാട് ദുരിതാശ്വാസ ഫണ്ട്:
സ്വന്തം പ്രയാസങ്ങൾ മറന്ന് തണൽ അയൽ കൂട്ടാംഗങ്ങൾ സ്വരുക്കൂട്ടിയത് 2,78,785 രൂപ!
മാറഞ്ചേരി: വയനാട് ദുരന്തത്തിന് ഇരയായവർക്ക് തണൽ മാറഞ്ചേരിയുടെ കീഴിലുള്ള സംഗമം പലിശരഹിത അയൽ കൂട്ടാംഗങ്ങൾ ഒരു കൂട്ടിയത് 2,78,785രൂപ !
സ്വന്തം പ്രയാസങ്ങൾ മാറ്റിവെച്ചാണ് ഈ കുടുംബിനികൾ ഇത്രയും സംഖ്യ ശേഖരിച്ച് നൽകിയത്. വീട് നഷ്ടപ്പെട്ട ഒരാൾക്ക് 5 സെൻ്റ് ഭൂമി വാങ്ങുന്നതിലേക്കും രണ്ട് കുട്ടികളുടെ ഒരു വർഷത്തെ പഠനം ഏറ്റെടുക്കുന്നതിനു വേണ്ടിയാണ് ഈ സംഖ്യ ഉപയോഗിക്കുന്നത്.
തണൽ അയൽകൂട്ട അംഗങ്ങൾ സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ട് പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി അയ്യൂബ് തിരൂർ തണൽ ഭാരവാഹികളിൽ നിന്ന് ഏറ്റ് വാങ്ങി. ചടങ്ങ് സലീം മമ്പാട് ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷതവഹിച്ചു.
ദുരന്തമേഖലയിൽ സേവനം അനുഷ്ഠിച്ച മാറഞ്ചേരി പുറങ്ങ് സ്വദേശി ഷിഫാ ഷെറിനെ സലിം മമ്പാട് ആദരിച്ചു.
ദുരന്തമേഖലയിലെയും ക്യാമ്പുകളിലെയും മൃതദേങ്ങൾ സംസ്കരിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങൾ ഹൃദയസ്പർക്കായി ഷിഫ ഷെറിൻ അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡൻ്റ് എ. സൈനുദ്ധീൻ ആശംസകൾ നേർന്നു.
തണൽ സെകട്ടറി എ.മുഹമ്മദ് മുബാറക് സ്വാഗതവും പി. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു. 2018 ലെ പ്രളയകാലത്തും ഇവർ നല്ലൊരു സംഖ്യ ശേഖരിച്ച് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയിരുന്നു. കഴിഞ്ഞ 16 വർഷമായി മാറഞ്ചേരി മുക്കാല കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ പലിശരഹിത വായ്പയിലൂടെയും കാർഷിക-തൊഴിൽ മേഖലയിലെ പ്രവർത്തനങ്ങളിലൂടെയും ഏറെ ശ്രദ്ധനേടിയ സംവിധാനമാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments