കുടുംബിനികൾ സ്വരൂപിച്ച 78, 980 രൂപ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി
തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശരഹിത അയൽകൂട്ട കുടുംബാംഗങ്ങൾ സ്വരൂപിച്ച 78, 980 രൂപ പീപ്പിൾസ് ഫൗണ്ടേഷന് കൈമാറി. എരമംഗംലം യു. അബുബക്കർ സ്മാരക ഹാളിൽ നടന്ന സംഗമം ലീഡേഴ്സ് ക്യാമ്പിൽ വെച്ച് തണൽ ഭാരവാഹികളിൽ നിന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ജോ. സെകട്ടറി എ. അബ്ദുൾ ലത്തീഫ് തുക ഏറ്റുവാങ്ങി.
ലീഡേഴ്സ് മീറ്റ് ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിം എം.സി. നസീർ ഉദ്ഘാനം ചെയ്തു. തണൽ പ്രസിഡൻ്റ് പി. അഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. സുലൈമാൻ അസ്ഹരിയും സി.വി. ജമീലയും പരിശീലന ക്ലാസ്സുകൾ നിർവ്വഹിച്ചു. ഇൻഫാഖ് ഭരണ സമിതി അംഗം പി.എം. അബ്ദുൾ മജീദ് സമാപന പ്രസംഗം നിർവ്വഹിച്ചു. തണൽ സെക്രട്ടറി കെ.എ.ജമാൽ സ്വാഗതവും വൈ. പ്രസിഡൻ്റ് പി.എൻ.മുഹമ്മദ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments