ചിറക്കൽ വളാർക്കുണ്ട് ഭഗവതിക്ഷേത്രത്തിൽ പിതൃബലി തർപ്പണത്തിനെത്തിയത് ആയിരങ്ങൾ
പിതൃബലിതർപ്പണത്തിന് ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള ഐനിച്ചിറ ചിറക്കൽ വളാർക്കുണ്ട് ഭഗവതിക്ഷേത്രത്തിൽ പിതൃബലി തർപ്പണത്തിനെത്തിയത് ആയിരങ്ങൾ. ഐനിച്ചിറ കായൽക്കടവിൽ കർക്കടക വാവുബലിതർപ്പണത്തിനായി സുരക്ഷാ മുൻകരുതലുമായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ശനിയാഴ്‌ച പുലർച്ചെ മൂന്നിന് തിരുവത്ര ജയേഷ് ശാന്തിയുടെയും കാഞ്ഞിരമുക്ക് അശോകൻ ശാന്തിയുടെയും കാർമികത്വത്തിലായി തുടങ്ങിയ കർക്കടക വാവുബലിതർപ്പണം ഒൻപത് വരെ നീണ്ടു. ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്ക് പ്രഭാത ഭക്ഷണവും ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ നൽകിയിരുന്നു. ക്ഷേത്രത്തിൽ തിലഹോമം, സായൂജ്യപൂജ തുടങ്ങിയ വഴിപാടുകളും നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments