ആർട്ടിസ്റ്റ് സുനിൽകുമാർ വരച്ച മഹാത്മാഗാന്ധി ചിത്രം പെരുമ്പടപ്പ് പോലീസിന് കൈമാറി
സ്വാതന്ത്ര്യദിനത്തിലാണ് പെരുമ്പടപ്പ് പോലീസിന് സുനിൽകുമാർ വരച്ച ചിത്രം സമ്മാനിച്ചത്. മാറഞ്ചേരി അവിണ്ടിത്തറ സ്വദേശിയായ സുനിൽകുമാർ ചിത്രരചനാ രംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ്. ഇൻറീരിയർ ഡിസൈനിങ് രംഗത്തും വയലിൻ, ഗിറ്റാർ നിർമ്മാണ രംഗത്തും സുനിൽകുമാർ പ്രവർത്തിക്കുന്നുണ്ട്.
പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രമോദ് കുമാർ ആർട്ടിസ്റ്റ് സുനിൽകുമാറിൽനിന്ന് ചിത്രം ഏറ്റുവാങ്ങി. അസി. സബ് ഇൻസ്പെക്ടർ അലി സാബിർ, സീനിയർ സി.പി.ഒമാരായ സുലൈമാൻ, ജോജോ, സി.പി.ഒ അരുൺ എന്നിവരും സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments