ഇ കെ ഇമ്പിച്ചി ബാവയുടെ ജീവിതം. പുസ്തകംപ്രകാശനം ചെയ്തു
പൊന്നാനിയുടെ സുൽത്താൻ, പരിവേഷങ്ങളില്ലാത്ത ജനനാ യകൻ എന്നീ വിശേഷണങ്ങളാൽ ഖ്യാതി നേടിയ കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ.ഇമ്പിച്ചി ബാവയുടെ ജീവിതവും പോരാട്ടവും അടയാളപ്പെടുത്തിയ പുസ്തകം പുറത്തിറങ്ങി. കോടിയേരി ബാലകൃഷ്ണൻ പുരസ്കാരദാന ചടങ്ങിൽ മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പുസ്തകം പ്രകാശനം ചെയ്തു.
മലബാർ മേഖലയിൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ഇമ്പിച്ചി ബാവയുടെജീവിതം പ്രതിപാദിക്കുന്ന ഗ്രന്ഥം പൊന്നാനിയുടെ ചരിത്രകാരൻ ടിവി അബ്ദുറഹിമാൻ കുട്ടിയാണ് രചിച്ചത്. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുറത്തിറക്കിയത്
പി. നന്ദകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി ഡോ. തോമസ് ഐസക്ക് മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ എംഎൽഎ കെ വി അബ്ദുൽ ഖാദർ, നവോദയ ജനറൽ കൺവീനർഎം എം നഈം, പി ആർ ഓ. മുഹമ്മദ് പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments