ചിങ്ങപ്പുലരിയിൽ നാടെങ്ങും കർഷകദിനാഘോഷം നടത്തി.
മാറഞ്ചേരി പഞ്ചായത്ത് കർഷകദിനാചരണം മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പി. നന്ദകുമാർ എം.എൽ.എ. ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് പി. ബീന അധ്യക്ഷത വഹിച്ചു. കർഷകരായ മരക്കാർ നുറുക്കുപറമ്പിൽ, അബ്ദുൽകാദർ കരിയത്തിൽ, ഫാത്തിമ ചോഴിയട്ടേൽ, മണികണ്ഠൻ നടുകാട്ടിൽ, ഷഹിൻ കരുമത്തിപറമ്പിൽ, വിദ്യാർഥി ഹെന്ന അഫ്രിൻ, ചീരു ചീരമ്പത്തിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു മുഖ്യാതിഥിയായിരുന്നു. കൃഷി ഓഫീസർ ശില്പ, അസി. കൃഷി ഓഫീസർ റംലത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് കർഷകദിനാചരണം പെരുമ്പടപ്പ് ബ്ലോക്ക് ഒ.എൻ.വി. ഹാളിൽ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്‌തഫ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് പി. നിസാർ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട കർഷകരെ ചടങ്ങിൽ ആദരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു മുഖ്യാതിഥിയായിരുന്നു. പെരുമ്പടപ്പ് കൃഷി അസി. ഡയറക്ടർ എം.വി. വിനയൻ കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ വിശദീകരിച്ചു. കൃഷി ഓഫീസർ ചിപ്പി, അസി. കൃഷി ഓഫീസർ എം. വിജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. വെളിയങ്കോട് പഞ്ചായത്ത് കർഷകദിനാചരണം എരമംഗലം യു. അബൂബക്കർ സ്‌മാരക ഹാളിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്‌തു. വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. ഫൗസിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്തംഗം പി. അജയൻ, കൃഷി ഓഫീസർ ലാമിന തുടങ്ങിയവർ പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട കർഷകരെ ചടങ്ങിൽ ആദരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments