കെ -ഫോൺ: മാറഞ്ചേരി പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ വിഡ്ഢികളാക്കുന്നു - കോൺഗ്രസ്
ഭരണഘടനാ ലംഘനവും അഴിമതിയും സ്വജനപക്ഷ പാതവും നടത്തി പഞ്ചായത്തിലെ നിർധനരായ കുടുംബങ്ങൾക്ക് ലഭിക്കേണ്ട കെ -ഫോൺ കണക്ഷൻ സ്വന്തം പേരിലും മാതാവിന്റെ പേരിലും വാങ്ങിയ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസിനെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഹറ ഉസ്മാനെയും സംരക്ഷിക്കുന്ന നിലപാടിൽ നിന്നും പിന്മാറി ജനങ്ങൾക്കൊപ്പം നിൽക്കാൻ ഭരണസമിതിയും എൽ ഡി എഫും തയ്യാറാകണമെന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കുന്ന തീരുമാനവും അഴിമതിക്കാരെ സംരക്ഷിക്കുന്ന തീരുമാനവും യുഡിഫ് മെമ്പർമാരുടെ ആവശ്യപ്രകാരം വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലെ തീരുമാനങ്ങളെന്ന പേരിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലായ് 27 -ന് ചേർന്ന ഭരണ സമിതി യോഗത്തിൽ പ്രസിഡന്റ് അറിയിച്ചത് 'ഭരണ സമിതി തീരുമാനം കണ്ടിട്ടില്ലെന്നും പഞ്ചായത്തിൽ അപേക്ഷ ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് ഉദ്യോഗസ്ഥർ തയ്യാറാക്കി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയിട്ടുള്ളതാണെന്നുമാണ്' മാറഞ്ചേരി പഞ്ചായത്തിൽ ഇത്തരത്തിൽ ഒരു അപേക്ഷ ഇതുവരെ ക്ഷണിച്ചിട്ടില്ല എന്നുള്ളത് സത്യമായിരിക്കെ എങ്ങനെയാണ് അപേക്ഷ ക്ഷണിച്ചതെന്നും എങ്ങനെയാണ് ഒരു ഗുണഭോക്തൃ ലിസ്റ്റ് ഭരണസമിതി അറിയാതെ അയക്കുക എന്നുള്ളതും പഞ്ചായത്ത് പ്രസിഡന്റ് ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കേണ്ടതാണ്. കെ -ഫോൺ ഇടപാട് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും പതിനഞ്ചാം വാർഡ് മെമ്പറുമായ സമീറ ഇളയേടത് ഭരണസമിതിയെ അറിയിച്ചത് ഇതിൽ ഇടപെട്ടിട്ടില്ല എന്നും സെക്രട്ടറിയാണ് ലിസ്റ്റ് നൽകിയതുമാണ്. പഞ്ചായത്തിൽ ഉദ്യോഗസ്ഥ ഭരണമാണെന്നാണ് ഇതിലൂടെ മുൻ പ്രസിഡന്റ് പറയുന്നത്. വൈസ് പ്രസിഡന്റ് അബ്ദുൽ അസീസും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഹറ ഉസ്മാനും കെ -ഫോൺ തിരിച്ചു നൽകാമെന്നും അപേക്ഷിച്ചാണ് കിട്ടിയതെന്നും ഭരണസമിതിയിൽ പറയുന്നു. പഞ്ചായത്ത് സെക്രട്ടറി ഈ വിവരങ്ങൾ മേലുദ്യോഗസ്ഥനെ അറിയിക്കുമെന്നും ബോർഡിൽ അറിയിച്ചു. എന്നാൽ ഇതെല്ലാം ഉദ്യോഗസ്ഥരെ മേൽ പഴിചാരി അഴിമതി നടത്തിയവരെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പറയുന്നു. ഭരണസമിതി അറിയാതെ ഉദ്യോഗസ്ഥർ നേരിട്ടാണ് കൊടുത്തതെങ്കിൽ ആ ഭരണസമിതിയുടെ ഭാഗമായ വൈസ് പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഒരു വർഷമായി ഇത് ഉപയോഗിക്കാൻ പാടുണ്ടോയെന്നും അവർ ഉദ്യോഗസ്ഥർക്കൊപ്പം നിന്ന് ഭരണസമിതിയെയും ജനങ്ങളെയും വഞ്ചിക്കുകയായിരുന്നോയെന്നും വ്യക്തമാക്കേണ്ടിവരും .എങ്ങനെയാണു അപേക്ഷ ക്ഷണിച്ചതെന്നും എത്ര ആളുകൾ അപേക്ഷ നൽകിയെന്നും എന്നാണ് അപേക്ഷ ക്ഷണിച്ചതെന്നും മാറഞ്ചേരി പഞ്ചായത്ത് ഭരണ സമിതി ജനങ്ങൾക്കു മുന്നിൽ അറിയിക്കണം. അഴിമതി നടത്തി എന്ന് ബോധ്യമായിട്ടും ഉദ്യോഗസ്ഥരെ ബലിയാടാക്കി അവരെ രക്ഷപ്പെടുത്താനുള്ള ഭരണസമിതിയുടെയും സെക്രട്ടറിയുടെയും നിലപാട് അനുവദിക്കില്ല എന്നും വൈസ് പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും രാജി വെക്കണം എന്നാവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റി സമരവുമായി മുന്നോട്ട് വരുമെന്ന് അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments