വെളിയങ്കോട് പഞ്ചായത്ത് ഡിജി കേരളം പരിശീലനം നടത്തി .
കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി മാറ്റുന്നതിൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന "ഡിജി
കേരളം" പദ്ധതിയുടെ , വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ വളണ്ടിയർമാർക്കുള്ള
പരിശീല പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു .
എരമംഗലം മാട്ടേരി ഹാളിൽ നടന്ന പരിശീലപരിപാടിയിൽ
18 വാർഡുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത് അപ്രൂവ് ആയ 150 -ൽ പരം വളണ്ടിയർമാർക്ക് സർവ്വേ പരിശീലനവും , ഡോക്യുമെൻ്ററി പ്രദർശനവുമാണ് നടത്തിയത്.
ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് , കില ആർ പിമാരായ കെ. പി. രാജൻ
എം. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. . പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആർ . ജി. എസ് . എ
കോ- ഓർഡിനേറ്റർ ഷഹീർ , തീമാറ്റിക് എക്സ്പേർട്ട് സി. ആതിര എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി . ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ കുടുംബശ്രീ സി. ഡി. എസ് അംഗങ്ങൾ , ആശാ പ്രവർത്തകർ , സന്നദ്ധ പ്രവർത്തകർ , പഴഞ്ഞി എം.ടി.എം. കോളേജിലെ എൻ. എസ്. എസ് . വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു . ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ. പ്രിയദർശിനി സ്വാഗതവും , നോഡൽ ഓഫീസർ എം . ചെന്താമരാക്ഷൻ നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments