പ്രത്യാശ അയിരൂർ എക്സിക്യൂട്ടീവ് ട്രെയിനിങ് ക്യാമ്പും ലോഗോ പ്രകാശനവും നടന്നു
അയിരൂർ : ഗ്രാമത്തിന്റെ സമഗ്ര പുരോഗതിയും സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പും ലക്ഷ്യമിട്ട് രൂപീകരിച്ച പ്രത്യാശ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടിയും ലോഗോ പ്രകാശനവും നടന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി ലോഗോ പ്രകാശനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാർ പി ഏറ്റുവാങ്ങി.
പ്രത്യാശ ചെയർമാൻ ഡോ. ഹിലാൽ അയിരൂർ അധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിക്ക് എക്സൈസ് മുൻ പ്രിവന്റീവ് ഓഫിസർ ജാഫർ, എക്സൈസ് ഓഫിസർ ഗണേഷ് എന്നിവർ നേതൃത്വം നൽകി. പ്രത്യാശ കൺവീനർ എ കെ കാസിം സ്വാഗതവും ജോ. കൺവീനർ മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments