മാറഞ്ചേരി വില്ലേജ് ഓഫീസിലെ പ്രശ്നങ്ങൾ: പൗരാവാകാശ സംരക്ഷണ സമിതി ചർച്ച നടത്തി
മാറഞ്ചേരി വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വില്ലേജ് ഓഫീസറുമായും ജീവനക്കാരുമായും മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകർ ചർച്ച നടത്തി.
മാറഞ്ചേരി വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് പൗരാവകാശസംരക്ഷണ സമിതിക്ക് ലഭിച്ച പരാതികളുടെ വെളിച്ചത്തിലാണ് ചർച്ച നടത്തിയത്.
ജീവനക്കാർ പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതും, ആവശ്യങ്ങൾ ശരിയാക്കുന്നതിന് കൈക്കൂലി കൊടുക്കേണ്ടി വരുന്നതും അപേക്ഷകളിൽ അന്യായമായ കാലതാമസം നേരിടുന്നതും തുടങ്ങി വിവിധങ്ങളായ പരാതികളാണ് ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയത്.
വില്ലേജ് ഓഫീസർ സരിത സത്യനുമായും ജീവനക്കാരുമായും നടന്ന ചർച്ചയിൽ നിലവിലെ അവസ്ഥ വിശദമായി വിവരിച്ചു തന്നു. വില്ലേജ് ഓഫീസിൽ ലഭിക്കുന്ന വിവിധ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ 7 ദിവസത്തിനുള്ളിൽ നൽകുന്നുണ്ടെന്നും ഫീൽഡിൽ പോകുന്നതിനും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും പൊതുജനങ്ങളിൽ നിന്ന് യാതൊരുവിധ പാരിതോഷങ്ങളും വാങ്ങാറില്ലന്നും ജീവനക്കാർ പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകരെ അറിയിച്ചു.
പൊതുജനങ്ങളോട് മാന്യമായ രീതിയിലാണ് പെരുമാറാൻ ശ്രമിക്കുന്നതെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.
ജീവനക്കാരുടെ കുറവും കമ്പ്യൂട്ടർ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജോലി വൈകുന്നതിന് കാരണമാകുന്നുണ്ടെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.
പൗരാവകാശ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ്, ട്രഷറ്റർ എം.ടി. നജീബ്, എക്സി അംഗങ്ങളായ എൻ.കെ. റഹീം, അശ്റഫ് പാർസി, ആരിഫ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.
ചർച്ച വളരെ സൗഹാർദ്ദന്തരീക്ഷത്തിലും പോസിറ്റീവുമായിരുന്നുവെന്ന് പൗര സമിതി പ്രവർത്തകർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments