പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് രാജീവ് ഗാന്ധി ജന്മദിന അനുസ്മരണം നടത്തി
പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ജന്മദിന അനുസ്മരണം നടത്തി. ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക വളർച്ചയിലും, കമ്പ്യൂട്ടർ യുഗത്തിന് തുടക്കം കുറിച്ചും, ജനപങ്കാളിത്തത്തോടെ പഞ്ചായത്തീരാജ് നഗര പാലിക നിയമം കൊണ്ടുവന്നും ഇന്ത്യയെ ഉന്നതിയിലെത്തിച്ച ശക്തനായ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി എന്ന് മുൻ എം പി സി ഹരിദാസ് പറഞ്ഞു. രാജീവ് ഗാന്ധിയുടെ ജന്മദിന അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ, ടി കെ അഷറഫ്, എ പവിത്രകുമാർ, ജെപി വേലായുധൻ, എം രാമനാഥൻ, സി ജാഫർ, യു മാമുട്ടി, പ്രദീപ് കാട്ടിലായിൽ, എം അബ്ദുല്ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments