സൗദി കിഴക്കൻ പ്രവിശ്യ നവോദയ സാംസ്‌കാരിക വേദിയുടെ കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന അവാർഡ് മുൻ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിക്ക് സമർപ്പിച്ചു.
സൗദി അറേബ്യയിലെ ദമാം കേന്ദ്രമായി പ്രവർത്തിക്കുന്ന നവോദയ സാംസ്ക്കരിക വേദിയുടെ രണ്ടാമത് കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന അവാർഡ് മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് സമർപ്പിച്ചു. തദ്ദേശ സ്വയംഭരണ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുരസ്കാരം വിതരണം ചെയ്തു. പൊന്നാനി എ.വി. ഹയർ സെക്കഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി.ഇതോടെപ്പം മികച്ച പ്രവർത്തനം കാഴ്ചവെച്ച സംസ്ഥാനത്തെ മൂന്ന് കുടുംബശ്രീ സിഡിഎസുകൾക്കുള്ള പുരസ്കാര വിതരണവും നടന്നു. കണ്ണൂർ കുറുമാത്തൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ എൻ റീജ, കാസർകോഡ് കിനാലൂർ കരിന്തളം പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ഉഷ രാജു. പൊന്നാനി നഗരസഭ സിഡിഎസ് ചെയർപേഴ്സൺ എം ധന്യ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്കുള്ള അനുശോചനത്തോടെയായിരുന്നു തുടക്കം. മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി.മുൻ കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ജൂറി പ്രഖ്യാപനം നടത്തി. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ മുഴുവനും ഒഴിവാക്കിയായിരുന്നു പരിപാടി ആഘോഷ പരിപാടികൾക്കായി നീക്കിവെച്ച തുകയും ചേർത്ത് ഒന്നാം ഘട്ട തുകയായ 10 ലക്ഷം രൂപ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
പൊന്നാനി നഗരസഭ സിഡിഎസും കണ്ണൂർ കുറുമാത്തൂർ സിഡിഎസും ലഭിച്ച പുരസ്കാകാര തുക മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കോടിയേരി ബാലകൃഷ്ണൻ്റെയും പാലോളിയുടെയും രാഷ്ട്രിയ ജീവിതം വരച്ച് കാട്ടിയ വീഡിയോ പ്രദർശനവും നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കെ വി അബ്ദുൽ കാദർ, ബിനീഷ് കൊടിയേരി, പി കെ ഖലീമുദ്ധീൻ , രഞ്ജിത്ത് വടകര, നന്ദിനി മോഹൻ, അഡ്വ. ഇ സിന്ധു എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ എം എം നഈo സ്വാഗതവും ഷമീം നാണത്ത് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments