ഖരമാലിന്യ സംസ്കരണത്തിന് പുതുവഴിയുമായി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയും എറോൺ എക്കോയും കൈകോർത്ത് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ ഖരമാലിന്യ സംസ്കരണത്തിനായുള്ള നവീകരിച്ച പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ബഹുജനങ്ങൾക്ക് കുറ്റമറ്റ സേവനം ഉറപ്പുവരുത്തി ക്യു ആർ കോഡ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി പൊതുജനപരാതികൾക്കിനി വേഗ നിവാരണങ്ങൾ കണ്ടെത്തുവാനും, 9 വർഷത്തോളമായി തുടർന്നുവരുന്ന ഖരമാലിന്യ ശേഖരണം നടത്തിവരുന്ന ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, തരംതിരിക്കൽ, കൃത്യമായി മാലിന്യം കയറ്റി അയക്കൽ, സേനാംഗങ്ങൾക്ക് മാന്യമായ വേതനം ഉറപ്പുവരുത്താൻ എന്നിവ പുതിയ സംവിധാനത്തോടെ മാതൃകാപരമായി മാറും
പുതിയ രണ്ട് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഈ സന്ദർഭത്തിൽ നടന്നു ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ശ്രീമതി നിഷാദത്ത് 'സ്വാഗതം പറഞ്ഞു ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ പി നിസാർ അധ്യക്ഷനായി പ്രസിഡൻറ് ശ്രീമതി ബിനീഷ് മുസ്തഫ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു വികസന ക്ഷേമ ചെയർപേഴ്സൺമാരായ സൗദ അബ്ദുള്ള അഷ്റഫ് മുക്കണ്ടത്ത് സെക്രട്ടറി അജിത ഷാജി എന്നിവരും മറ്റു സേനാംഗങ്ങളും എരോൺ എക്കോയുടെ ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായി ടി എച്ച് മുസ്തഫ നന്ദി പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments