മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി.
കെ ഫോൺ അഴിമതിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഹറ ഉസ്മാനും രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാറഞ്ചേരി സെന്ററിൽ സായാഹ്ന ധർണ്ണ നടത്തി.
മാറഞ്ചേരി പഞ്ചായത്തിലെ പാവപ്പെട്ട ജനങ്ങൾക്കു ലഭിക്കേണ്ട k ഫോൺ ഇന്റർനെറ്റ് കണക്ഷൻ സത്യപ്രതിജ്ഞ ലംഘനം നടത്തി തട്ടിയെടുത്ത വൈസ് പ്രസിഡന്റിനെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാനെയും സംരക്ഷിക്കുന്നതിൽനിന്നും ldf പിന്മാറി ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും അഴിമതി നടത്തിയവർ രാജി വെക്കണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത് യുഡിഫ് മലപ്പുറം ജില്ലാ ചെയർമാൻ P. T. അജയ്‌മോഹൻ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ, ഡിസിസി സെക്രട്ടറി E. P. രാജീവ്, KCEF നിയോജക മണ്ഡലം പ്രസിഡന്റ് ഷബീർ എടപ്പാൾ, പഞ്ചായത്ത് മെമ്പർമാരായ T. മാധവൻ, അബ്ദുൽ ഗഫൂർ, ഷിജിൽ മുക്കാല, ഉബൈദ് M. T, സംഗീത രാജൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി. M. V, ksu മണ്ഡലം പ്രസിഡന്റ് നയീം മാരാമുറ്റം, intuc മണ്ഡലം പ്രസിഡന്റ് ഗിരീഷ് അവിണ്ടിത്തറ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാലക്കൽ അബ്ദുറഹ്മാൻ, അബ്ദുൽ വഹാബ് ഉള്ളതേൽ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments