ജൈവഗ്രാമം പദ്ധതിക്ക് തുടക്കമായി.
നാഷണൽ എൻജിഒ കോൺഫെഡറേഷൻ, ഹരിയാലി സോഷ്യൽ എംപവർമെന്റ് ഫൗണ്ടേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി എന്നിവയുടെ ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ജൈവവളങ്ങൾ വിതരണം ചെയ്തു. രണ്ടുലക്ഷം രൂപയുടെ വളങ്ങളാണ് 50% സബ്സിഡിയിൽ വിതരണം ചെയ്തത്. മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ മികച്ച ജൈവകർഷകൻ അവാർഡ് കരസ്ഥമാക്കിയ കരിയത്തിൽ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗവും ഹരിയാലി എക്സിക്യൂട്ടീവ് ഡയറക്ടറുമായ അഡ്വ. കെ.എ ബക്കർ, കെ.ടി അബ്ദുൽ ഗനി, അബൂബക്കർ പുളിക്കകടവ്, മുഹമ്മദുണ്ണി മാനേരി, അൻഷാദ് എ സംബന്ധിച്ചു.
ചിത്രം: ഹരിയാലി ജൈവ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ജൈവ കർഷക അവാർഡ് ജേതാവ് അബ്ദുൽ ഖാദർ നിർവഹിക്കുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments