മഹല്ല് സംവിധാനം കാലാനുസൃതമായി മാറണം : സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ
പെരുമ്പടപ്പ് : മഹല്ല് സംവിധാനം കാലാനുസൃതമായി ധർമികത ചോരാതെ മാറണമെന്നും എങ്കിലേ പുതിയ തലമുറ മഹല്ല് സംവിധാനത്തിന്റെ കൂടെ നിൽക്കൂവെന്നും സയ്യിദ് മുഈനലി
ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ചയോടനുബന്ധിച്ച്
നടന്ന സനദ് ദാന സമ്മേളനം ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു
അദ്ദേഹം.
മഹല്ല് സംവിധാനം യുവജനങ്ങൾക്ക് കൂടി ചേർന്ന് നിൽക്കാൻ കഴിയുന്ന രൂപത്തിലാകണം.
പഠന ശേഷം വിദേശത്തേക്ക് ജോലിക്കും മൈഗ്രൈഷനും ആയി ചേക്കേറുന്ന പുതിയ തലമുറക്ക് ഉൾകൊള്ളാൻ കഴിയുന്ന രൂപത്തിൽ വളർന്നു വരണം.
മഹല്ല് ഭാരവാഹികൾ പുതു തലമുറക്ക് മാതൃക യോഗ്യരാവണം. എങ്കിലെ അവർ സംവിധാനങ്ങളോട് ചേർന്ന് നിൽക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുഞ്ഞിമോൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ഹൈദർ ഫൈസി പനങ്ങാങ്കര സനദ് ദാന പ്രഭാഷണവും അൻവർ മുഹ് യദ്ധീൻ ഹുദവി മുഖ്യ പ്രഭാഷണവും നടത്തി.
ഹക്കീം ഫൈസി കരിങ്കപ്പാറ, അബ്ദുസ്സമദ് ഫൈസി, ഹാഫിസ് സിദ്ധീഖ് ലത്തീഫി എന്നിവർ സംസാരിച്ചു.
ഷാജഹാൻ ചിറ്റോത്ത് സ്വാഗതവും ഫാസിൽ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments