സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു
പൊന്നാനി: കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റി സ്വദേശ് മെഗാക്വിസ് സംഘടിപ്പിച്ചു. എ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപനവും സമ്മാനദാനവും പൊന്നാനി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ശബ്ന ആസ്മി സമ്മാനദാനം നിർവ്വഹിച്ചു. ഉപജില്ലാ പ്രസിഡൻ്റ് സി റഫീഖ് അധ്യക്ഷനായി. ജില്ലാ ജോയിൻ്റ് സെക്രട്ടറി എം പ്രജിത്കുമാർ അനുമോദന പ്രസംഗം നടത്തി.
പി ശ്രീദേവി, വി പ്രദീപ് കുമാർ, ടി.വി നൂറുൽ അമീൻ, ഹേമന്ത് മോഹൻ, കെ ജയപ്രകാശ്, കെ ശ്രീജ സംസാരിച്ചു. ധന്യ വിശ്വം, കെ ജിഷ, സിന്ധു, രമ്യ, ശ്രീനിഷ, രേണുക നേതൃത്വം നൽകി.
വിജയികൾ: എൽ പി വിഭാഗം: ദേവിക വിനിൽ (യു.എം.എം.എൽ.പി.എസ് എരമംഗലം), സമീൽ മുഹമ്മദ്(ജി.എഫ്.യു.പി.എസ് പാലപ്പെട്ടി), വേദ വി (പി.എൻ.യു.പി.എസ് കാഞ്ഞിരമുക്ക്)
യു.പി വിഭാഗം: നവജ്യോത് എ.കെ (സി.എം.എം യു.പി.എസ് എരമംഗലം), അശ്വിൻ കൃഷ്ണ(പി.എൻ.യു.പി.എസ് കാഞ്ഞിരമുക്ക്), സി.എച്ച് ശിവഹരി (ജി.എഫ്.യു.പി.എസ് കടവനാട്),
ഹൈസ്കൂൾ വിഭാഗം: പി പവലാനന്ദ് (ജിഎച്ച്എസ്എസ് മാറഞ്ചേരി) ഇ.കെ മുഹമ്മദ് അഫ്രാസ് ( എം.ഐ.എച്ച്.എസ്.എസ് പൊന്നാനി),ശ്രീരഞ്ജിനി പി (എ.വി.എച്ച്.എസ്.എസ് ),
ഹയർ സെക്കൻഡറി വിഭാഗം: ഫഹ് മിദ ഫാറൂഖ് (എം.ഇ.എസ്.എച്ച്.എസ് എസ് പൊന്നാനി), സിയ സമറിൻ പി (എം.ഐ.എച്ച്.എസ്.എസ് ഫോർ ഗേൾസ് പുതുപൊന്നാനി) ദേവാംഗന എം കുമാർ (എ.വി.എച്ച്.എസ്.എസ് പൊന്നാനി)
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments