മതപണ്ഡിതർ ജനങ്ങളുടെ ആശ്രയമാവണം - കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി
ജനങ്ങൾക്ക് ഏതു ഘട്ടത്തിലും ആശ്രയിക്കാനും മാതൃകയാക്കാനും കഴിയുന്നവരാവണം പണ്ഡിതരെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കുറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി അഭിപ്രായപ്പെട്ടു.വയനാട് ഉരുൾപൊട്ടൽ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സേവനത്തിനിറങ്ങിയ പണ്ഡിതരുടെ നിര സമൂഹത്തിന് വലിയ മാതൃകയാണ് നൽകിയത്. ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് എല്ലാ പ്രദേശങ്ങളിലും എപ്പോഴും കൈത്താങ്ങാവാനും , മാതൃകയായി മുന്നിൽ നടക്കാനും പണ്ഡിതർക്കു ബാധ്യതയുണ്ട് അദ്ദേഹം തുടർന്നു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൊന്നാനി മേഖല കമ്മിറ്റി പന്താവൂർ ഇർശാദിൽ സംഘടിപ്പിച്ച ഏകദിന പണ്ഡിത ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി അധ്യക്ഷത വഹിച്ചു.സയ്യിദ് സീതി കോയ തങ്ങൾ അൽ ബുഖാരി പ്രാർത്ഥന നിർവഹിച്ചു അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം വിഷയാവതരണം നടത്തി. സയ്യിദ് എസ് ഐ കെ തങ്ങൾ, എം ഹൈദർ മുസ്‌ലിയാർ മാണൂർ , അഷറഫ് ബാഖവി അയിരൂർ, യൂസഫ് ബാഖവി മാറഞ്ചേരി,പി ഹസൻ അഹ്സനി,സിദ്ദീഖ് മൗലവി അയിലക്കാട്, അലി സഅദി പൊന്നാനി, അബ്ദുൽ ജലീൽ അഹ്സനി പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments