സഹപാഠികൾ ബീവി കെ ബിന്ദുവിനെ അനുസ്‌മരിച്ചു
തിരുവളയന്നൂർ ഹൈസ്കൂൾ 85-86 എസ്. എസ്. എൽ. സി. ബാച്ച് വിദ്യാർത്ഥികൾ സഹപാഠി ബീവി കെ ബിന്ദുവിനെ അനുസ്മരിച്ചു. ബിന്ദു പൊന്നാനി ഏ. വി. ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയായിരുന്നു. ഇക്കഴിഞ്ഞ ദിവസം സ്കൂളിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് 3 മണിക്ക് വടക്കേകാട് മുൻ ഗ്രാമ പഞ്ചായത്ത് അംഗവും 85-86 ബാച്ച് വിദ്യാർത്ഥിയുമായ സാബിറയുടെ വീട്ടിൽ വെച്ചുനടന്ന അനുസ്മരണ യോഗത്തിൽ മുൻ അധ്യാപിക കമല ടീച്ചർ മുഖ്യാതിഥിയായിരുന്നു. 40നടുത്ത് സഹപാഠികൾ നേരിട്ടും 20 പേര് ഓൺലൈൻ വഴിയും പങ്കെടുത്ത അനുസ്മരണ യോഗം വൈകീട്ട് 6ന് അവസാനിച്ചു. കാസിം പുത്തൻപുരക്കൽ, പ്രസാദ് പന്തായിൽ, ആന്റണി വാഴപ്പുള്ളി, രാജേഷ് മഠത്തിൽ, സാബിറ, ഷീജ എന്നിവർ ബിന്ദുവിനെ അനുസ്മരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments