സംസ്ഥാനത്ത് മഴ തുടരും: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്ക് പടിഞാറൻ ജാർഖണ്ഡിന് മുകളിലായി തീവ്ര ന്യൂനമർദ്ദവും, തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലായി മറ്റൊരു ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നു.
ഇവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് നിലവിലെ മഴ തുടരുന്നത്. ഇത് തുടരും. മഴ കനക്കുന്നതിന്റെ മുൻകരുതലിന്റെ ഭാഗമായി കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments