Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എൽ.പി. വിഭാഗം സംസ്കൃത വിദ്യാർഥികൾക്ക് കലാമേളയുമായി സംസ്കൃത അധ്യാപക ഫെഡറേഷൻ


എൽ.പി. വിഭാഗം സംസ്കൃത വിദ്യാർഥികൾക്ക് കലാമേളയുമായി സംസ്കൃത അധ്യാപക ഫെഡറേഷൻ 

സംസ്ഥാനത്തെ സംസ്കൃത വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള സംസ്കൃതം സ്പെഷ്യൽ ഓഫീസർ തസ്തിക ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.ഈ തസ്തികയിലേക്കുള്ള നിയമനം ഉടൻ നടത്തണമെന്നും സംസ്ഥാനത്തെ സംസ്കൃത വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഊർജ്ജിതമാക്കണമെന്നും കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ മലപ്പുറം ജില്ലാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. എൽ പി വിഭാഗത്തിലും ഹയർ സെക്കൻ്ററി വിഭാഗത്തിലും തസ്തികകൾ അനുവദിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു . സംസ്കൃത ദിനത്തോടനുബന്ധിച്ച് കലാമേളകളിൽ പ്രാതിനിധ്യം ലഭിക്കാത്ത എൽ പി സംസ്കൃതം വിദ്യാർഥികൾക്കായി പ്രത്യേക കലോത്സവം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.വിദ്യാലയങ്ങളിൽ വിതരണം ചെയ്യാനായി സംസ്ഥാന അധ്യാപക ഫെഡറേഷൻ തയ്യാറാക്കിയ പോസ്റ്ററുകളുടെയും ബാഡ്ജുകളുടെയും വിതരണോദ്ഘാടനം നിർവഹിച്ചു.വയനാട്ടിലെ ജനങ്ങൾക്കുള്ള കൈത്താങ്ങ് നൽകാനും യോഗം തീരുമാനിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡൻ്റുമാരായ സുധീഷ് കരുമത്തിൽ ,വിദ്യാലക്ഷ്മി ജില്ലാ സെക്രട്ടറി രാഹുൽ 
ട്രഷറർ ശ്രീശൻ സംസ്ഥാന സമിതി അംഗങ്ങളായ ഡോക്ടർ ഷൈലജ സിപി ,റിജേഷ്,ശിവകുമാർ തോട്ടുപുറം എന്നിവർ സംബന്ധിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments