ഓട്ടോ റിക്ഷ മോഷണം നിരവധി കളവ് കേസുകളിലെ പ്രതികൾ പിടിയിൽ
കണ്ടനകം ബീവറേജിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന തവനൂർ സ്വദേശി ഗോപിയുടെ ഓട്ടോറിക്ഷ മോഷണം നടത്തി കൊണ്ട് പോയ കേസിലെ ഒന്നാം പ്രതി മൊബൈൽ ഫോൺ, ബൈക്ക് മോഷണം ,വധശ്രമം ഉൾപടെ നിരവധി കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന ചങ്ങരംകുളം കോലോളമ്പ് സ്വദേശി കീടം പ്രശാന്ത് എന്ന് വിളിക്കുന്ന പ്രശാന്ത് 36 വയസ്സ് S /o ഭാസ്കരൻ അത്രപ്പുള്ളി , എന്നയാളെ ഇന്നലെ പത്തനം തിട്ടയിലെ ആറന്മുളയിൽ നിന്നും രണ്ടാം പ്രതിയും വീട് കുത്തിത്തുറന്ന് കവർച്ച,മൊബൈൽ മോഷണം , ഉൾപടെ തൃശൂർ ,കോഴിക്കോട് മലപ്പുറം ജില്ലകളിൽ ആയി 21ഓളം കേസ്സുകളിൽ പ്രതിയായ പൊന്നാനി സ്വദേശി അൻസാർ എന്ന ചട്ടി അൻസാർ 32 വയസ്സ് S/o റസാഖ് തറയം വീട്ടിൽ (h) വണ്ടിപ്പേട്ട,പൊന്നാനി എന്നയാളെ ഇപ്പോൾ താമസിക്കുന്ന ചങ്ങരംകുളം കാഞ്ഞിയൂരിലെ വാടക നിന്നും മൂന്നാം പ്രതിയും ഓട്ടോറിക്ഷ ആലംകോട് ആക്ക്രികടയിൽ വിൽപന നടത്താൻ സഹായിച്ച ചങ്ങരംകുളം മാട്ടം സ്വദേശി നൗഷാദ് അലി 40 വയസ്സ് S /o മുഹമ്മദ് ഷാഫി പുത്തൻ പറമ്പിൽ (h) കാഞ്ഞിയൂർ എന്നയാളെ ചങ്ങരംകുളത്ത് വെച്ചും പൊന്നാനി പോലിസ് പിടികൂടി.
സംഭവത്തിന് ശേഷം പ്രശാന്തും അൻസാറും ആലുവയിലും പാലക്കാടും ചെങ്ങന്നൂരും മറ്റുമായി ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ദിവസങ്ങളോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് ബന്ധുക്കളെയും മറ്റും നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിൽ ആണ് പ്രശാന്തിനെ ആറന്മുളയിൽ പപ്പട നിർമാണ കമ്പനിയിൽ തൊഴിലാളിയായി കഴിയുന്ന വിവരം പോലിസ് കണ്ടെത്തിയത്. മോഷണം നടത്തിയ ശേഷം മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ വിവിധ സ്ഥലങ്ങളിൽ ആയി താമസിച്ചു വരികയായിരുന്നു പ്രശാന്തും അൻസാറും. ആലുവയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നും പോലീസ് അന്വേഷണം മനസ്സിലാക്കി മുങ്ങുകയായിരുന്നു രണ്ട് പേരും. തിരൂർ ഡി.വൈ. എസ്.പി, കെ. എം ബിജുവിൻ്റെ നിർദ്ദേശത്തെ തുടർന്നു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
പൊന്നാനി പോലിസ് ഇൻസ്പെക്ടർ ടിപി ഫർഷാദിൻ്റെ നേതൃത്വത്തിൽ എസ്ഐ അരുൺ. ആർ.. യൂ ,പ്രവീൺ കുമാർ. കെ, എ എസ്ഐ ചിയന്നൂർ മധുസൂദനൻ പോലീസുകാരായ നാസർ. എം . കെ , പ്രശാന്ത് കുമാർ. എസ്, സജീവ് എം, ഡ്രൈവർ എസ് സി പി ഓ .മനോജ്. പി , എന്നിവരടങ്ങുന്ന അന്വേഷണ സംഘം ആണ് ദിവസങ്ങളോളം ഉള്ള നിരീക്ഷണത്തിന് ഒടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments