Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലോക മുലയൂട്ടല്‍ വാരാചരണം: മലപ്പുറം ജില്ലാതല പരിപാടി പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടത്തി


ലോക മുലയൂട്ടല്‍ വാരാചരണം: മലപ്പുറം ജില്ലാതല പരിപാടി പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടത്തി 

ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല പരിപാടി പി നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 2024 ആഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെയാണ് ഈ വര്‍ഷത്തെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നത്.

 'മുലയൂട്ടലിനുള്ള പിന്തുണ എല്ലാവര്ക്കും നല്‍കാം ' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. മുലപ്പാലിലെ ഓരോ തുള്ളിക്കും രോഗങ്ങളെ ചെറുകുന്നതിനുള്ള ശേഷിയുണ്ട് എന്നും കുഞ്ഞിന്റെ ആരോഗ്യവും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്താന്‍ കുഞ്ഞ് ജനിച്ച് എത്രയും പെട്ടെന്ന് മുലയൂട്ടല്‍ തുടങ്ങണം എന്നും ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നല്‍കി.
ആശുപത്രിയിലെ അമ്മമാരില്‍ കുഞ്ഞിന് ഏറ്റവും നല്ല രീതിയില്‍ മുലയൂട്ടുന്ന അമ്മയായ മുബഷിറ യൂസഫിന് എംഎല്‍എ പ്രോത്സാഹന സമ്മാനം നല്‍കി. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക വിശിഷ്ടാതിഥിയായി. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ: എന്‍.എന്‍ പമീലി മുഖ്യ പ്രഭാഷണം നടത്തി.

പൊന്നാനി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ദാര്‍ത്ഥന്‍ , പൊന്നാനി നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന സുദേശന്‍, നഗരസഭ കൗണ്‍സിലര്‍ സവാദ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ ശ്രീജ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഇ.ആര്‍ ദിവ്യ, പി. ആര്‍.ഒ ലിനൂ ബെന്‍സന്‍ എന്നിവര്‍ സംസാരിച്ചു.

ശിശുരോഗ വിദഗ്ധ ഡോ. കെ.ഐ വഹീദയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ഹോസ്പിറ്റല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണ സ്‌കിറ്റ് അവതരിപ്പിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments