സർക്കാർ സർവീസിലെ ആദ്യമാസത്തെ ശമ്പളം മുഖ്യമന്ത്രിയിടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അധ്യാപിക ഡോ. ഷെബിത
സർക്കാർ ജോലി ലഭിക്കുക, ആദ്യമായ് ലഭിക്കുന്ന ശമ്പളത്തിൽനിന്ന് ഒരുപങ്ക് അത്രമേൽ വേണ്ടപ്പെട്ടവർക്ക് നൽകുക ഇതൊക്കെയാണ് ഏതൊരാളുടെയും ആഗ്രഹം. എന്നാൽ വായനാട്ടിൽ അത്രമേൽ വേണ്ടപ്പെട്ടവർ നഷ്‌ടമായി അനാഥരായ ഒരുപാടുപേരുടെ അതിജീവനത്തിനായി സർക്കാർ സർവീസിൽ ജോലി ലഭിച്ചു, ആദ്യമാസത്തെ ശമ്പളം പൂർണമായും മുഖ്യമന്തിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന നൽകിക്കൊണ്ട് എല്ലാവർക്കും മാതൃകയായിരിക്കുകയാണ് അധ്യാപികയായ ഡോ. ഷെബിത. അട്ടപ്പാടി അഗളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയായ ഡോ. ഷെബിതയ്ക്ക് അധ്യാപികയെന്ന നിലയിൽ ആദ്യമായി ലഭിച്ച 39,866 രൂപയാണ് പൊന്നാനിയിൽ നടന്ന നവോദയ സാംസ്‌കാരിക സമിതി സൗദി കിഴക്കൻ പ്രവിശ്യയുടെ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം മുൻ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിക്ക് നൽകുന്ന ചടങ്ങിൽ ശമ്പളതുകയുടെ ചെക്ക് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കൈമാറി. വടക്കാഞ്ചേരി വ്യാസ കോളേജിൽ നിന്നും കെമിസ്ട്രിയിൽ ബിരുദ, ബിരുദാനന്തരം പൂർത്തിയാക്കിയ ഷെബിത, യൂണിവേഴ്സിറ്റി സെൻ്ററിൽ നിന്നും ബി.എഡും, സെറ്റും, നെറ്റും കരസ്ഥമാക്കി. കാറ്റലിസ്റ്റ് അപ്ലിക്കേഷനിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി. ഒരു മാസം മുമ്പാണ് വൊക്കേഷണൽ ഹയർ സെക്കൻ്ററി അദ്ധ്യാപികയായി ജോലി കിട്ടി അട്ടപ്പാടി അഗളി ഗവ. സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. പൊന്നാനി നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ടി. മുഹമ്മദ് ബഷീറിന്റെ ഭാര്യയാണ് ഡോ. ഷെബിത. പാലോളി മുഹമ്മദ്‌കുട്ടി മന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറികൂടിയായിരുന്നു ടി. മുഹമ്മദ് ബഷീർ.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments