ആല്യാമാക്കാനകത്ത് മുഹമ്മദ്‌കുട്ടിയുടെയും മറിജയുടെയും മക്കളുടെ നന്മമനസ്സിൽ
പുതുപൊന്നാനി അങ്കണവാടിക്ക് സ്വന്തംഭൂമിയായി
അങ്കണവാടികൾ പലതും ഹൈടെക് ആയപ്പോഴും സ്വന്തമായി ഭൂമിയില്ലാത്തതിനാൽ കാലങ്ങളായി വാടകക്കെട്ടിടത്തിൽ കഴിഞ്ഞിരുന്ന പുതുപൊന്നാനി ആറാം നമ്പർ അങ്കണവാടി ഇനി ഹൈടെകായി ഉയരും. പുതുപൊന്നാനി സ്വദേശി പരേതനായ ആല്യാമാക്കാനകത്ത് മുഹമ്മദ്‌കുട്ടിയുടെയും മറിജയുടെയും സ്‌മരണയിൽ മക്കളുടെ നന്മമനസ്സുകൊണ്ട് അങ്കണവാടിക്ക് സൗജന്യമായി ലക്ഷങ്ങൾ വിലവരുന്ന മൂന്നുസെന്റ് ഭൂമിനൽകിയത്. മുഹമ്മദ്‌കുട്ടിയുടെയും മറിജയുടെയും മക്കളായ ജലീഫ്, മനാഫ്, കെബീർ, ഷബീർ, ഫാഹിദ, ഫാരിസ് എന്നിവർ ഭമിവിട്ടുനൽകുന്നതിന് ഒപ്പുവെച്ചുള്ള സമ്മതപത്രം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് കൈമാറി. വാർഡ് കൗൺസിലർ എ. ബാത്തിഷ, വി.എം. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. ഭൂമിലഭ്യമായ അങ്കണവാടികൾ ഹൈടെകാക്കുന്നതിന് പൊന്നാനി നഗരസഭ വാർഷിക പദ്ധതിയിൽ ഫണ്ട് അനുവദിക്കുമെന്ന് കൗൺസിലർ എ. ബാത്തിഷ പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments