വയനാടിന് തണലൊരുക്കി വെളിയങ്കോട് 'തണൽ' കൂട്ടായ്‌മ
വയനാടിന്റെ ദുരന്തഭൂമിയിലേക്ക് ഒൻപത് ലക്ഷം രൂപയുടെ ഭക്ഷ്യസാധനങ്ങൾ നൽകികൊണ്ട് വയനാടിന് തണലൊരുക്കുകയാണ് വെളിയങ്കോട് 'തണൽ' കൂട്ടായ്‌മ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറുതല്ലാത്തൊരു സംഭാവന നൽകിയതിനു പിന്നാലെയാണ് ഉപ്പ് മുതൽ കൽപ്പൂരംവരെയുള്ള എല്ലാ ഭക്ഷ്യസാധനങ്ങളും നിറച്ചു ഒരു ലോറി വ്യാഴാഴ്‌ച രാത്രിയോടെ വെളിയങ്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര തിരിച്ചത്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പൊന്നാനി നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലേക്കും ആവശ്യമായ സാധനങ്ങൾ വാങ്ങിനൽകി തണൽ കൂട്ടായ്‌മ കൈത്താങ്ങായിരുന്നു. ഭക്ഷ്യസാധനങ്ങൾ ലോറിയിൽ കയറ്റിയയക്കുന്നതിന് തണൽ കൂട്ടായ്‍മ പ്രസിഡന്റ് വിഷ്‌ണു, സെക്രട്ടറി ഷുക്കൂർ, മുനീർ, ഫാസിൽ, ഫാറൂഖ്, എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments