പൊന്നാനി, പെരുമ്പടപ്പ്, ചങ്ങരംകുളം, തിരൂർ സ്റ്റേഷൻ പരിധികളിൽ നിരവധി കേസുകൾ : പ്രതിയെ പൊന്നാനി പോലീസ് പിടികൂടി
നിരവധി കേസുകളിൽ പ്രതിയായ കണ്ണൻ ഷാഫിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പൊന്നാനി ,പെരുമ്പടപ്പ് ,ചങ്ങരംകുളം തിരൂർ തുടങ്ങി നിരവധി സ്റ്റേഷനുകളിൽ
അമ്പലങ്ങളിലും പള്ളികളിലും ഭണ്ഡാര മോഷണം.ബൈക് മോഷണം. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും കടകളിൽ നിന്നും പള്ളികളിൽ നിന്നും മൊബൈൽ മോഷണം,തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൊന്നാനി കുറ്റിക്കാട് സ്വദേശി നാലകത്ത് യൂസഫിൻ്റെ മകൻ കണ്ണൻ ഷാഫി എന്ന് വിളിക്കുന്ന മുഹമ്മദ് ഷാഫിയെയാണ് ഇന്ന് പൊന്നാനി പോലിസ് പൊന്നാനി കർമ റോഡിൽ വെച്ച് അറസ്റ്റ് ചെയ്തത്.
ചങ്ങരംകുളം സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം ബൈക് മോഷണം നടത്തിയ കേസിൽ പിടിയിൽ ആയി ജയിലിൽ ആയിരുന്ന ഇയാൾ ഈ മാസം 17 ന് ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. നിരന്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന ക്രിമിനലുകളെ അമർച്ച ചെയ്യുന്ന യജ്ഞതിൻ്റെ ഭാഗമായി ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ അവർകളുടെ റിപ്പോർട്ടിന്മേൽ ആണ് മലപ്പുറം ജില്ലാ കളക്ടർ പ്രതിക്കെതിരെ കാപ്പ ചുമത്തി ഉത്തരവ് ഇറക്കിയത്.
തിരൂർ ഡിവൈഎസ്പി കെ എം ബിജുവിൻ്റെ നേതൃത്വത്തിൽ പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്,എസ്ഐ പ്രവീൺ കുമാർ , എ എസ് ഐ സതി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ് എന്നിവർ ചേർന്ന് ആണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ പാർപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments