പുത്തൻപള്ളി ആണ്ടുനേർച്ച നാളെ സമാപിക്കും
വഖഫ് ഭേദഗതിക്കെതിരെ സമൂഹം ഒന്നിക്കണം - സാംസ്കാരിക സമ്മേളനം
പെരുമ്പടപ്പ് : പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതിക്കെതിരെ സമൂഹം പ്രതികരിക്കണമെന്ന് അതിനായി ഒന്നിക്കണമെന്നും പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ചയോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു.
എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡണ്ട് റഊഫ് എ കെ അധ്യക്ഷനായിരുന്നു.
ഇന്തോനേഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള ഇന്ത്യ രാജ്യത്താണ് വഖഫ് ബില്‍ അവതരിപ്പിച്ചിട്ടുള്ളത്.
അത്തരം നീക്കങ്ങൾക്കെതിരെ പൗരസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണം.
ആരാധനാലയങ്ങൾ ആത്മീയ കേന്ദ്രങ്ങളും പ്രാർത്ഥനാ കേന്ദ്രങ്ങളുമായി നടക്കുമ്പോൾ തന്നെ
ഒരു നാടിന്റെ സാംസ്കാരികപരവും സാമൂഹ്യപരവും ആയിട്ടുള്ള ഇടങ്ങൾ ആകണമെന്നും സംഗമം അഭിപ്രായപ്പെട്ടു. പി ടി
അജയ് മോഹൻ, ഡോ : സരിൻ, അഷ്റഫ് കോക്കൂർ,മുഹമ്മദ് കുഞ്ഞി, രാജൻ, അഡ്വ. എ എം രോഹിത്, ജാഫർ അലി ദാരിമി എന്നിവർ പ്രസംഗിച്ചു.
രമേശ് ചെന്നിത്തല സാംസ്കാരിക പ്രഭാഷണം നിർവഹിച്ചു.
വഖഫ് ബോർഡ് ചെയർമാൻ അഡ്വക്കറ്റ് എം കെ സക്കീർ മുഖ്യാതിഥി ആയിരുന്നു.
കഫീൽ പുത്തൻപള്ളി സ്വാഗതവും ഷമീം കോമത്ത് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments