കോടമ്പിയെ റഹ്‌മാൻ അനുസ്മരണവും പുരസ്‌ക്കാര വിതരണവും സംഘടിപ്പിച്ചു
ചെറുകഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന കോടമ്പിയെ റഹ്‌മാൻ്റെ മൂന്നാം അനുസ്മരണ സമ്മേളനവും അതോടനുബന്ധിച്ച് കോടമ്പി സൗഹൃദ കൂട്ടായ്മ നടത്തിയ സംസ്ഥാന തല ചെറുകഥ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌ക്കാര വിതരണവും പൊന്നാനി എം.ഐ.യു.പി സ്‌കൂളിൽ നടന്നു. എഴുത്തുകാരനായ ഇബ്രാഹിം പൊന്നാനിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം പ്രശസ്ത ചെറുകഥാകൃത്ത് പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി തിരക്കഥാകൃത്തും എഴുത്തുകാരനുമായ ഉണ്ണി ആർ പങ്കെടുത്തു. പരിപാടിക്ക് പ്രോഗ്രാം കൺവീനർ താജ് ബക്കർ സ്വാഗതവും കോടമ്പി സൗഹൃദ കൂട്ടായ്മയുടെ കോർഡിനേറ്റർ കനേഷ് നന്ദിയും അറിയിച്ചു. ജൂറി അംഗങ്ങളായ യുവ എഴുത്തുകാരൻ അജിജേഷ് പച്ചാട്ട് , ഹബീബ് സർഗം എന്നിവർക്ക് പുറമെ കോടമ്പി റഹ്‌മാന്റെ പത്നി സുഹ്‌റ കോടമ്പി , മക്കളായ ഹൻദല റഹ്‌മാൻ, താബിത്ത് റഹ്‌മാൻ, സബിത ലിയാക്കത്ത്, ഫർഹ ഹനീഫ്, ഇമ്പിച്ചിക്കോയ തങ്ങൾ എന്നിവരും പങ്കെടുത്തു.
അകാലത്തിൽ മരണമടഞ്ഞ അധ്യാപികയും ചെറുകഥാ മത്സരാർഥിയുമായിരുന്ന ബിന്ദു കെ ബീവി എന്നിവർക്കുള്ള ഉപഹാരം അവരുടെ മകൻ ആദിൽ തങ്ങൾക്ക് എഴുത്തുകാരൻ ഷാജി ഹനീഫ് കൈമാറി. ചെറുകഥാ മത്സരത്തിലെ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി വിജയികളായ ആലപ്പുഴ സ്വദേശി ഷിബു. എസ് തിരുവിഴ , തിരുവനന്തപുരം സ്വദേശി ഷാജീബുദ്ദീൻ , പ്രത്യേക ജൂറി അവാർഡ് ജേതാവ് സുഭാഷ് ഒട്ടുംപുറം എന്നിവർക്കുള്ള പുരസ്ക്കാരം വിതരണം ചെയ്തു. കഥാമത്സരത്തിൽ പങ്കെടുത്തവരും പരിപാടിയിൽ എത്തിച്ചേർന്നതുമായ, ഗിരീഷ് എടപ്പാൾ, ബബിത ഷാജി, ആതിര ആലങ്ങാട്ട് എന്നിവർക്കുള്ള സാക്ഷ്യപത്രവും വേദിയിൽ വിതരണം ചെയ്തു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ലഭിച്ച തുക 5815 രൂപ വേദിയിൽ വെച്ച് തന്നെ ഓൺലൈൻ ആയി അയച്ചു കൊടുത്തു.
തുടർന്ന് പൊന്നാനി പാട്ടിന്റെ പിൻഗാമികളായ നാൽവർ സംഘത്തിന്റെ സംഗീത സായാഹ്നം ബാൻഡ് ബീറ്റ് -റൂട്ട് അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments