മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പാലപ്പെട്ടി സ്വദേശിക്കെതിരെ പോലീസ് കേസ്
വയനാടിന്റെ അതിജീവനത്തിനായി കൈത്താങ്ങാവുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പാലപ്പെട്ടി സ്വദേശിക്കെതിരെ പോലീസ് കേസ്. 'ഫണ്ട് നേരിട്ടുകൊടുക്കാൻ ശ്രമിക്കുക. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പോകാതേയും ശ്രദ്ധിക്കുക !' എന്നെഴുതി ഫേസ്ബുക്കിൽ പോസ്റ്റുചെയ്‌ത അനു പാലപ്പെട്ടി എന്നയാൾക്കെതിരെയാണ് സൈബർ സെല്ലിന്റെ പരാതിയിൽ പെരുമ്പടപ്പ് പോലീസ് കേസെടുത്തത്. അനു പാലപ്പെട്ടി എന്നപേരിലുള്ള ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് ജൂലായ് 30 -നാണ് ഇയാൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം ഈ പോസ്റ്റിന് 485 -ലൈകും 195 -ഷെയറും ലഭിച്ചിട്ടുണ്ട്. പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും 233 -കമന്റുകളുമുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments