വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് - ബി. എം. സി. അവലോകന യോഗം . ചേർന്നു
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ ജൈവ വൈവിധ്യ പരിപാലന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഗ്രാമ പഞ്ചായത്തിൽ ചേർന്ന ബി. എം. സി. യോഗം തീരുമാനിച്ചു . യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൻ ഷംസു അധ്യക്ഷത വഹിച്ചു . കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ സഹായത്തോടെ വരും വർഷങ്ങളിലും ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പത്തു മുറി കടലോരത്ത് കടലാമ സംരക്ഷണം തുടരുന്നതിനും , കടലാമ മുട്ടകൾ സംരക്ഷിക്കുവാനും , വരും വർഷങ്ങളിൽ അവയുടെ പഠനം , ആവശ്യമായ സൗകര്യങ്ങൾ ഉപയോഗത്തക്ക വിധത്തിലുള്ള ഫെസിലിറ്റേറ്റർ സെൻ്റർ നിർമ്മിക്കുന്നതിനും തീരുമാനിച്ചു . എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് 400 - ൽ പരം വിരിയിച്ചിറക്കാൻ പ്രവർത്തിച്ചവരെ യോഗം അഭിനനിച്ചു . കഠിനമായ വേനലിലെ അത്യുഷ്ണത്തിൽ സംസ്ഥാനത്തെ മറ്റ് ഹാച്ചറികൾ പരാജയപ്പെട്ട സമയത്താണ് വെളിയങ്കോട് ഹാച്ചറിയിൽ ഇത്രയും കുഞ്ഞുങ്ങളെ വിരിയിച്ച് കടലിൽ ഇറക്കിവിടാക്കിയത് .
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ .പ്രിയദർശിനി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ആർ . അനിൽ കുമാർ പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചു . ജന്തു ജീവി വകുപ്പ് ഫീൽഡ് അസിസ്റ്റൻ്റ് കെ. പി. രാജൻ , അസിസ്റ്റൻ്റ് എഞ്ചിനീയർ
പ്രീത , ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാല കമ്മിറ്റി അംഗങ്ങളായ മുസ്തഫ മുക്രിയത്ത് , സി.കെ. പ്രഭാകരൻ ,
കെ. കെ. ബീരാൻകുട്ടി , പ്രേമജ സുധീർ , പ്രബിത
പുല്ലൂണി , വി.കെ. സിദ്ധീഖ് , പ്ലാൻ ക്ലാർക്ക് ആർ . അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments