Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജലബജറ്റ് പ്രകാശനം ചെയ്തു


ജലബജറ്റ് പ്രകാശനം ചെയ്തു

പെരുമ്പടപ്പ് ബ്ളോക് പഞ്ചായത്തിന്റെയും , പരിധിയിലുള്ള അഞ്ചു ഗ്രാമപഞ്ചായത്തുകളുടെയും ജലബജറ്റ് പ്രകാശനം ബഹു പൊന്നാനി MLA ശ്രീ പി നന്ദകുമാർ നിർവ്വഹിച്ചു . അതാതു പ്രസിഡൻ്റുമാർ പ്രസിഡ വാങ്ങി. നവകേരള മിഷന്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ആണ് ജലബജറ്റ് തയ്യാറാക്കിയത് .CWRDM ന്റെ സാങ്കേതിക പിന്തുണയും ലൈൻ ഡിപ്പാര്ട്ടുമെന്റുകൾ ആയ കൃഷി , മൈനർ ഇറിഗേഷൻ , മേജർ ഇറിഗേഷൻ , KLDC , MGNREGS , മൃഗ സംരക്ഷണം , ഫിഷറീസ് വകുപ്പുകളുടെ ഏകോപനത്താൽ ആണ് പദ്ധതി തയ്യാറാക്കിയത് 

ജലത്താൽ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും വേനൽകാലത് ജലക്ഷാമവും വരൾച്ചയും അനുഭവപ്പെടുന്നതാണ് നമ്മുടെ വർത്തമാന കാല അനുഭവങ്ങൾ. നമുക്ക് ലഭ്യമാവുന്ന ജലവും ഉപയോഗപ്പെടുത്താനായി സംരക്ഷിക്കപ്പെടുന്ന ജലവും , ആവശ്യമുള്ള ജലവും തമ്മിലുള്ള സമ വാക്യങ്ങൾ ശാസ്ത്രീയമായി നിർണ്ണയിച്ചു കൊണ്ട് ജലവിഭവ മാനേജ്‌മന്റ് കൃത്യമാക്കുക എന്നതാണ് ജല ബജറ്റുകൊണ്ട് ഉദ്ദേശിക്കുന്നത് . 
ആവശ്യത്തിനനുസരിച്ചു ജലംസംരക്ഷിക്കുന്നതിനും മണ്ണിലെ ഭൂഗർഭജലത്തിന്റെ അളവ് വര്ധിപ്പിക്കുന്നതിനാവശ്യമായ നടപടികളും ഇതിലൂടെ ലക്ഷ്യമിടുന്നു . 
ബ്ലോക്ക് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തു പ്രെസിഡന്റുമാരായ ബീന ടീച്ചർ , ഷംസു കല്ലട്ടെൽ , ബിനീഷ മുസ്തഫ , കെ വി ഷഹീർ , മിസ്‌രിയ സൈഫുദീൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി , ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ , ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ജിതിൻ , ബി ഡി ഒ അമൽദാസ് എന്നിവർ സംസാരിച്ചു .
വിവിധവതദ്ദേശ ജനപ്രതിനിധികൾ , 
മേജർ - മൈനർ ഇറിഗേഷൻ വകുപ്പുകൾ , കൃഷി , KLDC , മണ്ണ് സംരക്ഷണം , തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തു .



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments