കെ -ഫോൺ അഴിമതി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
മാറഞ്ചേരി പഞ്ചായത്തിലെ കെ - ഫോൺ കണക്ഷൻ നൽകിയതിൽ അഴിമതി ആരോപിച്ചും കണക്ഷൻ ലഭിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിനും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു. ഉപരോധത്തിനുശേഷം സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു. മലപ്പുറം ജില്ലാ കളക്ടർ പ്രസ്തുത വിഷയത്തിൽ അന്വേഷിച്ചു നിയമാനുസൃതമായ നടപടി കൈകൊള്ളാൻ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്കു നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ഉപരോധത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം വി ഷാഫി, വൈസ് പ്രസിഡന്റ് റയീസ് പുലിയപ്പുറത്, ഷൌക്കത്ത് വടമുക്ക്, ജിനീഷ് മുക്കാല, അദിനാൻ, റഹീം മുക്കാല എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments