എരമംഗലം പുഴക്കരയിൽ യുവാവിന്റെ കാല് തല്ലിയൊടിച്ച പ്രതി പോലീസ് പിടിയിൽ. എരമംഗലം പുഴക്കര സ്വദേശി അരിമ്പൂരയിൽ സമീർ (40) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ് അയൽവാസിയായ ആന്തൂരയിൽ ഷമീറിന്റെ കാല് പ്രതി തല്ലിയൊടിച്ചത്. പ്രതി സമീറിനെതിരെ മർദ്ദമേറ്റ ഷമീർ നേരത്തെ പോലീസിൽ നൽകിയ പരാതിയുടെ പ്രതികരമാണ് കാൽ തല്ലിയൊടിക്കുന്നതിലേക്ക് എത്തിയത്. സംഭവത്തിൽ തൃത്താലയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി സമീറിനെ പെരുമ്പടപ്പ് സബ് ഇൻസ്‌പെക്ടർ ഡേവിസ് ചിറയത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച പിടികൂടിയത്. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു. കാലൊടിഞ്ഞു ഗുരുതരമായി പരിക്കേറ്റ ഷമീർ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments